കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!
Jul 26, 2025 11:01 AM | By Athira V

( www.truevisionnews.com ) കർക്കടക മാസം കേരളത്തിൽ സാധാരണയായി മഴക്കാലം ആയതുകൊണ്ട് കുട്ടികളിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഈർപ്പവും തണുപ്പുമുള്ള കാലാവസ്ഥ രോഗാണുക്കൾക്ക് പെരുകാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നതാണ് പ്രധാന കാരണം. ജലദോഷം, പനി, ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, ശരീരംവേദന തുടങ്ങി മനുഷ്യനെ അവശനാക്കുന്ന പല ആരോഗ്യപ്രശ്നങ്ങളും കർക്കടകത്തിൽ സജീവമാകും. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കൂടുതലായും ബാധിക്കുന്നത് കുട്ടികളെയാണ്.

കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ

മഴയായാലും വെയിലായാലും പഠിത്തം മുടക്കാനാവില്ല. അതുകൊണ്ടു തന്നെ കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വെള്ളം കെട്ടിക്കിടക്കുന്നതിൽ ചാടിയും, മഴ നനഞ്ഞും, തണുപ്പടിച്ചുള്ള യാത്രയുമെല്ലാം പല അസുഖങ്ങൾക്കും കാരണമാകും. ജലദോഷം, ചുമ, പനി, സൈനസൈറ്റിസ്, ടോൺസ്‌ലൈറ്റിസ്, തലവേദന, പല്ലുവേദന, കൂടാതെ ചെവിയിൽ നിന്ന് വെള്ളം വരുക, ചെവിയിൽ പഴുപ്പു വരുക എന്നിവ ചെറിയ കുട്ടികളിൽ കണ്ടു വരുന്ന പ്രശ്നങ്ങളാണ്.

10 വയസ്സിനു താഴെയുള്ള കുട്ടികളിൽ പ്രധാനമായും കാണുന്നൊരു പ്രശ്നം വയറുവേദനയാണ്. അതിന്റെ പ്രധാന കാരണം, തണുത്ത വെള്ളം കുടിക്കുന്നതാണ്. അതുപോലെ തണുത്ത ഭക്ഷണം കഴിക്കുന്നതും വയറുവേദനയ്ക്കും ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും കാരണമാകാം.

പലപ്പോഴും എളുപ്പത്തിനു വേണ്ടി, തലേ ദിവസത്തെ ഭക്ഷണം ചൂടാക്കി കുട്ടികൾക്കു സ്കൂളിൽ കൊടുത്തുവിടാറുണ്ട്. എന്നാൽ ഫ്രിജിലിരിക്കുന്ന ആഹാരം ധൃതിയിൽ ചൂടാക്കുമ്പോൾ എല്ലാ ഭാഗവും തണുപ്പ് മാറണമെന്നില്ല. ചില ഭക്ഷണപദാർഥത്തിന്റെ ഉൾഭാഗങ്ങളിലേക്ക് ചൂടു കിട്ടാത്തതു കാരണം പുറമെ ചൂടും ഉള്ളിൽ തണുപ്പും നിലനിൽക്കും.

ഇങ്ങനെ ഭക്ഷണത്തിൽ ചൂടിന്റെ വ്യത്യാസം വരുന്നത് വയറിനെ ദോഷകരമായി ബാധിക്കും. ഇതുകൂടാതെ ബിരിയാണി കഴിച്ചശേഷം ഐസ്ക്രീം കഴിക്കുമ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത് വിരുദ്ധാഹാരം ആണ്. ആയുർവേദപ്രകാരം ഇങ്ങനെ ചൂടും തണുപ്പും ഒരുമിച്ച് അകത്തെത്തുന്നത് ശരീരത്തിന് ദോഷകരമാണ്.

കുട്ടികൾ മഴയത്ത് കളിച്ച് നനഞ്ഞ ഉടുപ്പോടെ ക്ലാസിലിരിക്കുന്നതും വയറുവേദന, തോൾ വേദന എന്നിവയ്ക്ക് കാരണമാകാം. അടിവസ്ത്രങ്ങളിൽ തണുപ്പോ നനവോ ഉണ്ടെങ്കിൽ അരക്കെട്ടിലും ചുറ്റിലും വേദന, കടച്ചിൽ എന്നിവ അനുഭവപ്പെടാം. പലപ്പോഴും മഴ കാരണം ശരിയായ ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുമ്പോൾ ഇങ്ങനെയും ശാരീരികാസ്വസ്ഥതകൾ ഉണ്ടാകാമെന്ന് പലരും ചിന്തിക്കാറില്ല.

ഇനി സോക്സും ഷൂസും നനഞ്ഞതാണെങ്കില്‍ കാലിന്റെ മുട്ടിനു താഴെയുള്ള മസിലുകൾ പിൻഭാഗത്തെ മസിലുകൾ എന്നിവിടങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം. സോക്സ് നനഞ്ഞാൽ കാൽ കുതിർന്ന് വേദന വരാം. ചെളിയിൽ കളിക്കുന്ന കുട്ടികളാണെങ്കില്‍ അവർക്ക് കുഴിനഖവും കാൽ വിരലുകൾക്കിടയിൽ പുഴുക്കടി പോലെയുള്ള അസുഖങ്ങൾ വരാനും സാധ്യതയുണ്ട്. മഴക്കാലത്ത് കൃമിയുടെ ശല്യവും കുട്ടികളിൽ അധികമായി കാണാറുണ്ട്. ഇത് പല രോഗങ്ങൾക്കും വഴിയൊരുക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
  • വ്യക്തിശുചിത്വം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക, വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുക.
  • വീടിനകത്തും പുറത്തും കൊതുകുകൾ പെരുകുന്നത് തടയാൻ നടപടികൾ സ്വീകരിക്കുക. കൊതുകുവല ഉപയോഗിക്കുക.
  • പോഷകസമൃദ്ധമായ ഭക്ഷണം നൽകി കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക. കുട്ടികളുടെ ഭക്ഷണകാര്യത്തിൽ വലിയ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ വളരെ പെട്ടെന്ന് ആരോഗ്യത്തെ ബാധിക്കാം. മഴ കഴിയുന്നതുവരെ കഴിവതും തുറന്ന ചെരുപ്പുകൾ ധരിക്കാൻ ശ്രദ്ധിക്കാം.
  • പനി, ചുമ, വയറിളക്കം തുടങ്ങിയ ഏതെങ്കിലും അസുഖ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.
  • വീട്ടിൽ വന്നതിനു ശേഷം ഇട്ടിരിക്കുന്ന തണുത്ത വസ്ത്രം മാറാതിരിക്കുന്നത് പ്രശ്നമാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാത്തപക്ഷം സ്കൂൾ വിട്ടുവന്ന കുട്ടിയോട് ചെറുചൂടുവെള്ളത്തിൽ കുളിക്കാൻ പറയാം.
  • സാധാരണ ചുളിവ് നിവർത്താൻ വേണ്ടി മാത്രമാണ് നമ്മൾ വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത്. എന്നാൽ തണുത്ത ഉടുപ്പിനെ ചൂടാക്കുക എന്ന ഉദ്ദേശവും ഇതിനുപിന്നിലുണ്ട്. വീട്ടിലിടുന്ന വസ്ത്രവും കഴിയുമെങ്കിൽ അയൺ ചെയ്തു മാത്രം ഉപയോഗിക്കുക.

Health problems in children in Karkkadakam

Next TV

Related Stories
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories










//Truevisionall