(truevisionnews.com) കേൾക്കുമ്പോൾ തന്നെ ഏഹ് പച്ചമുട്ടയോ എന്ന് തോന്നിക്കുന്ന വെറൈറ്റിയായ പച്ച മുട്ട ചോറ് ഉണ്ടാക്കാം. ചോറും കറിം പോലെത്തന്നെ, എന്നാൽ എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാൻ കഴിയുന്ന ഒരു വിഭവമാണ് പച്ച മുട്ട ചോറ് .
ആദ്യം പച്ച നിറത്തിലുള്ള അരപ്പ് ഉണ്ടാക്കാം. അതിനായി മല്ലിയില, പൊതിനയില, പച്ചമുളക്, ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, കല്ലുപ്പ് ചേർത്ത് ചതച്ചെടുക്കാം. ഒരു ചട്ടിയിൽ കുറച്ച് എണ്ണയും നെയ്യും ചൂടാക്കി കടുക്, ജീരകം എന്നിവ പൊട്ടിച്ച് ചതച്ചുവച്ച മിക്‌സും അൽപ്പം മഞ്ഞൾപൊടിയും കൂടി ചേർത്ത് വഴറ്റിയെടുക്കാം.
.gif)

അരിഞ്ഞു വെച്ച കാബേജ് ചേർത്ത് അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് എല്ലാം ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ച് സാമ്പാർ പൊടി ചേർക്കുക. ശേഷം ചോറ് ചേർത്ത് അൽപ്പം തേങ്ങാകൊത്തും കൂടെ ചേർത്ത് നന്നായി ഇളക്കുക. അവസാനം കറിവേപ്പിലയും അൽപ്പം നെയ്യും തൂവി ചൂടോടെ പച്ച മുട്ട ചോറ് വിളമ്പാം
Green Egg Rice is easy to make
