വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; രണ്ട് മണ്ഡലം പ്രസിഡന്റുമാർക്കും പതിനാല് ഭാരവാഹികൾക്കും സസ്പെൻഷൻ

വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; രണ്ട് മണ്ഡലം പ്രസിഡന്റുമാർക്കും പതിനാല് ഭാരവാഹികൾക്കും സസ്പെൻഷൻ
Jul 27, 2025 06:18 AM | By Athira V

വയനാട് : ( www.truevisionnews.com ) വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. മണ്ഡലം പ്രസിഡന്റുമാർക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർക്കും സസ്പെൻഷൻ. സംഘടനാ രംഗത്ത് നിർജീവം എന്ന് ആരോപിച്ചാണ് നടപടി. രണ്ട് മണ്ഡലം പ്രസിഡണ്ടുമാരെയും പതിനാല് നിയോജകമണ്ഡലം ഭാരവാഹികളെയും സസ്പെൻഡ് ചെയ്തു.

അഞ്ചുകുന്നു മണ്ഡലം പ്രസിഡന്റായിട്ടുള്ള സുഹൈബ് പികെ തൃശ്ശിലേരി മണ്ഡലം പ്രസിഡന്റായിട്ടുള്ള ഹുസൈൻ ബാവലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉപ ഭാരവാഹികളായ മുഹമ്മദ് ഉനൈസ്, നിജിൻ ജെയിംസ്, അനീഷ് തലപ്പുഴ, അജ്മൽ, അജൽ ജെയിംസ്, ജോഫ്രി വിൻസെന്റ്, അഖിൽ ജോസ്, ആൽവിൻ, റാഫി, രാജേഷ്, റോബിൻ ഇലവുങ്കൽ, ജിതിൻ എബ്രഹാം, രോഹിണി, രാഹുൽ ഒലിപ്പാറ എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സജീവമല്ലാത്ത ഭാരവാഹികളെ നടപടിയെടുക്കുന്നു എന്നുള്ളത് കാണിച്ചാണ് ഇപ്പോൾ വാർത്താ കുറിപ്പ് പുറത്തുവന്നിട്ടുള്ളത്.

മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളും സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു വാക്കേറ്റം. പുനരധിവാസ ഫണ്ട് കൈമാറുന്നതുമായി ബന്ധപ്പെട്ടടക്കം നേരത്തെ അഭിപ്രായ ഭിന്നതയും തർക്കങ്ങളും ഉണ്ടായിരുന്നു. അതിനൊക്കെ പിന്നാലെയാണ് വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടിയിലേക്ക് കടന്നിരിക്കുന്നത്.

Two constituency presidents and fourteen office bearers of Wayanad Youth Congress suspended

Next TV

Related Stories
‘ഞാനും പങ്കെടുത്തിരുന്നു, വി എസിനെതിരെ ഒരാളും സമ്മേളനത്തിനിടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല’; സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

Jul 27, 2025 01:17 PM

‘ഞാനും പങ്കെടുത്തിരുന്നു, വി എസിനെതിരെ ഒരാളും സമ്മേളനത്തിനിടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല’; സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

വി എസിനെതിരെ ഒരാളും സമ്മേളനത്തിനിടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല’; സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി...

Read More >>
'വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി, സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായി';  മുൻ പിഎ എ സുരേഷ്

Jul 27, 2025 12:48 PM

'വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി, സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായി'; മുൻ പിഎ എ സുരേഷ്

'വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി, സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായി'; മുൻ പിഎ എ...

Read More >>
ചര്‍ച്ചയായി വീണ്ടും ക്യാപിറ്റൽ പണിഷ്മെന്‍റ്; വിഎസിന്‍റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്‍റെ പരാമര്‍ശം, വെളിപ്പെടുത്തലുമായി സിപിഎം നേതാവ്

Jul 27, 2025 11:45 AM

ചര്‍ച്ചയായി വീണ്ടും ക്യാപിറ്റൽ പണിഷ്മെന്‍റ്; വിഎസിന്‍റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്‍റെ പരാമര്‍ശം, വെളിപ്പെടുത്തലുമായി സിപിഎം നേതാവ്

വീണ്ടും ചര്‍ച്ചയായി ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമര്‍ശം, വിഎസിന്‍റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്‍റെ പരാമര്‍ശം,...

Read More >>
പാലോട് രവിക്കു പകരം എൻ.ശക്തൻ; തിരുവനന്തപുരം ഡിസിസിയുടെ താൽക്കാലിക ചുമതല

Jul 27, 2025 10:15 AM

പാലോട് രവിക്കു പകരം എൻ.ശക്തൻ; തിരുവനന്തപുരം ഡിസിസിയുടെ താൽക്കാലിക ചുമതല

ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ്...

Read More >>
ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു

Jul 26, 2025 09:10 PM

ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു

തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി...

Read More >>
'ഇതുകൊണ്ടൊന്നും തകരില്ല; പാലോട് രവിയുടെ ഫോൺസംഭാഷണം, വിശദീകരണം തേടി, ഉചിതമായ നടപടിയെടുക്കും' - സണ്ണി ജോസഫ്

Jul 26, 2025 05:56 PM

'ഇതുകൊണ്ടൊന്നും തകരില്ല; പാലോട് രവിയുടെ ഫോൺസംഭാഷണം, വിശദീകരണം തേടി, ഉചിതമായ നടപടിയെടുക്കും' - സണ്ണി ജോസഫ്

പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസി‍ഡന്റ് സണ്ണി...

Read More >>
Top Stories

News from Regional Network

//Truevisionall