'വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി, സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായി'; മുൻ പിഎ എ സുരേഷ്

'വിഎസിനെതിരെ പറഞ്ഞവർക്ക് സ്ഥാനക്കയറ്റം കിട്ടി, സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായി';  മുൻ പിഎ എ സുരേഷ്
Jul 27, 2025 12:48 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com ) 2012-ലെ സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗമുണ്ടായെന്ന് സ്ഥിരീകരിച്ച് മുൻ പിഎ എ സുരേഷ്. 2015-ൽ ക്യാപിറ്റൽ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമർശങ്ങളുണ്ടായെന്ന് എ സുരേഷ് പറഞ്ഞു. ആലപ്പുഴ സമ്മേളനം വിഎസിനെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ് നടത്തിയതെന്ന് സുരേഷ് പറയുന്നു.

2012ലെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശത്തിൽ വിഎസിന് വലിയ വേദനയും വിഷമവും ഉണ്ടായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. പിന്നീട് ഇതിന് മറുപടി പറയാൻ വിഎസ് നിർബന്ധിക്കപ്പെടുകയായിരുന്നു. ആലപ്പുഴ സമ്മേളനം വിസ് വധം ആട്ടക്കഥയായിരുന്നു. അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു. ഒരു പരാമർശം മാത്രമല്ല അധിക്ഷേപിക്കുന്ന നിരവധി പരാമർശങ്ങൾ ഉണ്ടായതോടെയാണ് പ്രതിഷേധിച്ചുകൊണ്ടാണ് വിഎസ് സമ്മേളനം ബഹിഷ്കരിച്ചുകൊണ്ട് പുറത്തേക്ക് പോയത്.

ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെതിരെ അതിരൂക്ഷമായി പറഞ്ഞവര്‍ക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടെന്ന് സുരേഷ് പറയുന്നു. സംസ്ഥാന കമ്മിറ്റിയില്‍ വരെ സ്ഥാനം കിട്ടിയവരുണ്ടെന്ന് സുരേഷ് പറയുന്നു. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെ അധിക്ഷേപിച്ച യുവ വനിത നേതാവ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയെന്ന് അദേഹം പറഞ്ഞു. തിരുവനന്തപുരത്തും ആലപ്പുഴയിലും നടന്ന സമ്മേളനങ്ങളിൽ സംഘടിതമായ ആക്രമണമാണ് വിഎസിനെതിരെ നടത്തിയതെന്ന് സുരേഷ് പറഞ്ഞു.

ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയിൽ, വി എസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു കൊച്ചുപെൺകുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ. ഇതിനുശേഷമാണ് വി എസ് സമ്മേളനത്തിൽ നിന്നും മടങ്ങിയതെന്നും മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തിൽ കെ സുരേഷ് കുറുപ്പ് തുറന്നുപറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാർട്ടിയെ പ്രതിരോധത്തിലാക്കി ഉയർന്ന ആക്ഷേപങ്ങളിൽ ഒന്നായിരുന്നു വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം.

those who spoke against VS got promotions capital punishment was applied in the meeting Former PA A Suresh

Next TV

Related Stories
പാലോട് രവി രാജിവച്ചതിനു പിന്നാലെ ജന്മനാട്ടിൽ മധുരവിതരണം; യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ നടപടി

Jul 27, 2025 05:26 PM

പാലോട് രവി രാജിവച്ചതിനു പിന്നാലെ ജന്മനാട്ടിൽ മധുരവിതരണം; യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ നടപടി

പാലോട് രവി രാജിവച്ചതിനു പിന്നാലെ ജന്മനാട്ടിൽ മധുരവിതരണം; യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ...

Read More >>
'ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും' - ചിന്ത ജെറോം

Jul 27, 2025 04:49 PM

'ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്ക് സമ്മേളനത്തില്‍ ഉണ്ടായിട്ടില്ല; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും' - ചിന്ത ജെറോം

വിഎസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശം ആരും ഉയർത്തിയിട്ടില്ലെന്ന് ചിന്ത ജെറോം....

Read More >>
'അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി കേട്ടിട്ടില്ല'; ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം: സുരേഷ് കുറുപ്പിനെ തളളി കടകംപള്ളി സുരേന്ദ്രന്‍

Jul 27, 2025 03:35 PM

'അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി കേട്ടിട്ടില്ല'; ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം: സുരേഷ് കുറുപ്പിനെ തളളി കടകംപള്ളി സുരേന്ദ്രന്‍

വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശ വിവാദത്തില്‍ സിപിഎം നേതാവും മുന്‍ എം.പിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുൻമന്ത്രി...

Read More >>
‘ഞാനും പങ്കെടുത്തിരുന്നു, വി എസിനെതിരെ ഒരാളും സമ്മേളനത്തിനിടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല’; സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

Jul 27, 2025 01:17 PM

‘ഞാനും പങ്കെടുത്തിരുന്നു, വി എസിനെതിരെ ഒരാളും സമ്മേളനത്തിനിടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല’; സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവൻകുട്ടി

വി എസിനെതിരെ ഒരാളും സമ്മേളനത്തിനിടെ ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം നടത്തിയിട്ടില്ല’; സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി...

Read More >>
ചര്‍ച്ചയായി വീണ്ടും ക്യാപിറ്റൽ പണിഷ്മെന്‍റ്; വിഎസിന്‍റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്‍റെ പരാമര്‍ശം, വെളിപ്പെടുത്തലുമായി സിപിഎം നേതാവ്

Jul 27, 2025 11:45 AM

ചര്‍ച്ചയായി വീണ്ടും ക്യാപിറ്റൽ പണിഷ്മെന്‍റ്; വിഎസിന്‍റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്‍റെ പരാമര്‍ശം, വെളിപ്പെടുത്തലുമായി സിപിഎം നേതാവ്

വീണ്ടും ചര്‍ച്ചയായി ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമര്‍ശം, വിഎസിന്‍റെ വിവാദ ഇറങ്ങിപോകലിന് പിന്നിൽ യുവ വനിത നേതാവിന്‍റെ പരാമര്‍ശം,...

Read More >>
പാലോട് രവിക്കു പകരം എൻ.ശക്തൻ; തിരുവനന്തപുരം ഡിസിസിയുടെ താൽക്കാലിക ചുമതല

Jul 27, 2025 10:15 AM

പാലോട് രവിക്കു പകരം എൻ.ശക്തൻ; തിരുവനന്തപുരം ഡിസിസിയുടെ താൽക്കാലിക ചുമതല

ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ്...

Read More >>
Top Stories

//Truevisionall