Jul 27, 2025 11:45 AM

തിരുവനന്തപുരം: ( www.truevisionnews.com ) വീണ്ടും ചര്‍ച്ചയായി ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമര്‍ശം. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് യുവ വനിത നേതാവ് ക്യാപിറ്റൽ പണിഷ്മെന്‍റ് നടത്തണമെന്ന് പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ. മാതൃഭൂമി വാരാന്തപതിപ്പിൽ എഴുതിയ ലേഖനത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് വിവാദ തുറന്നുപറച്ചിൽ നടത്തിയത്.

ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോയത് ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമര്‍ശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തിൽ പറയുന്നത്. യുവ വനിതാ നേതാവാണ് പരാമര്‍ശം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഈ പരാമര്‍ശത്തിന് പിന്നാലെ വിഎസ് സമ്മേളനം ബഹിഷ്കരിച്ച് പോവുകയായിരുന്നു.

അതേസമയം, ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ സുരേഷ് കുറുപ്പ് തയ്യാറായിട്ടില്ല. 2015ലെ ആലപ്പുഴയിലെ സമ്മേളനത്തിനിടെയാണ് സംഭവം. പറയാനുള്ളതെല്ലാം ലേഖനത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് സുരേഷ് കുറുപ്പ് വ്യക്തമാക്കിയത്.

കൊച്ചുമക്കളുടെ പ്രായയമുള്ളവർ സമ്മേളനങ്ങളിൽ നിലവിട്ട ആക്ഷേപങ്ങളുന്നയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് കെ സുരേഷ്‍കുറുപ്പ് വിവാദ പരാമര്‍ശത്തിലേക്ക് കടക്കുന്നത്. മാതൃഭൂമി വാരാന്തപ്പതിപ്പിൽ വിഎസിനൊടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടുള്ള ദീര്‍ഘമായ അനുസ്മരണ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.

Capital punishment is being discussed again CPM leader reveals that the young woman leader remark is behind VS controversial exit

Next TV

Top Stories










//Truevisionall