കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jul 26, 2025 11:07 PM | By VIPIN P V

കൽപ്പറ്റ: ( www.truevisionnews.com) ജില്ലയിൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾ എന്നിവയ്ക്കാണ് നാളെ അവധി. ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തായി നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ജില്ലയിൽ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനത്തിന് കളക്ടർ താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈ - ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

അതേസമയം കനത്ത മഴ തുടരുന്ന വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം തന്നെ വെള്ളം കയറിയതായാണ് വിവരം. പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായോ എന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വയനാട്ടില്‍ ഇന്ന് ഇടവേളയില്ലാതെ പരക്കെ മഴ പെയ്തു. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴയാണ് പകലും തുടർന്നത്. മഴ കനക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ 9 പഞ്ചായത്തുകളില്‍ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം നിരോധിച്ചു. ചൂരല്‍മല -മുണ്ടക്കൈ പ്രദേശത്തെ നോ ഗോസോണ്‍ മേഖലയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പരക്കെയുള്ള മഴയെ തുടർന്ന് തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തലപ്പുഴയില്‍ പുഴ കരകവിഞ്ഞു. കാപ്പിക്കളത്ത് 4 വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി.




Rain continues Educational institutions in Wayanad district to be closed tomorrow

Next TV

Related Stories
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Jul 27, 2025 08:04 AM

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസിൽ അന്വേഷണസംഘം സഹ തടവുകാരുടെ...

Read More >>
വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 27, 2025 07:58 AM

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി...

Read More >>
Top Stories










//Truevisionall