കടലുണ്ടി: ( www.truevisionnews.com ) തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
പാലക്കാട്ടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്‌നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ്. അമ്മ: എൻ. പ്രതിഭ (അധ്യാപിക, മണ്ണൂർ സിഎംഎച്ച് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ആദിത്യാ രാജേഷ് (പ്ലസ് വൺ വിദ്യാർഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂൾ).
.gif)

B-Tech student dies after being hit by another train while crossing railway bridge
