കണ്ണൂരിൽ കൂട്ടുകാരന്‍റെ കല്ല്യാണത്തിന് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തി; ഗുരുവായൂര്‍ എക്സ്പ്രസില്‍ കേറുന്നതിന് തൊട്ടുമുമ്പ് യുവാവിന് പാമ്പുകടിയേറ്റു

കണ്ണൂരിൽ കൂട്ടുകാരന്‍റെ കല്ല്യാണത്തിന് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തി; ഗുരുവായൂര്‍ എക്സ്പ്രസില്‍ കേറുന്നതിന് തൊട്ടുമുമ്പ് യുവാവിന് പാമ്പുകടിയേറ്റു
Jul 26, 2025 09:16 PM | By Athira V

ചേർത്തല: ( www.truevisionnews.com) യാത്രക്കാരനായ യുവാവിന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പാമ്പുകടിയേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഗുരുവായൂർ എക്സ്പ്രസിൽ കയറുന്നതിനിടെയാണ് കടിയേറ്റത്. നഗരസഭ 23-ാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജി (26)നാണ് കടിയേറ്റത്. ഉടൻതന്നെ യാത്ര ഒഴിവാക്കി.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലിലും എത്തിച്ചു.നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിടെക് വിജയിച്ച ശേഷം ജയരാജ് ഐഎസ്ആർഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന കുട്ടുകാരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേയ്ക്ക് പോകാനായി എത്തിയതായിരുന്നു ജയരാജ്.

മറ്റൊരു സംഭവത്തിൽ കണ്ണൂർ കരുവൻചാലിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ. നടുറോഡിൽ പത്തി വിടർത്തി മൂർഖൻ പാമ്പ് നിലയുറപ്പിച്ചത് വഴിയാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ടി.സി.ബി - റോഡിൽ കരുവൻചാൽ പെട്രോൾപമ്പിനും മുണ്ടച്ചാലിനും സമീപത്തായാണ് സംഭവം. കീരി ഓടിച്ചെത്തിയ മൂർഖനാണ് വാഹനങ്ങളും യാത്രക്കാരും സദാസമയും കടന്നുപോയിക്കൊണ്ടിരിക്കുന്ന റോഡിൽ പത്തിവിടർത്തി നിലയുറപ്പിച്ചത്. പാമ്പിനെക്കണ്ട് വാഹനങ്ങൾ ഇതിനെ ഉപദ്രവിക്കാതെയാണ് കടന്നുപോയത്. അര മണിക്കൂറോളം റോഡിൽ തന്നെ നിലയുറപ്പിച്ച മൂർഖൻ പിന്നീട് സമീപത്തെ പറമ്പിലേക്ക് ഇഴഞ്ഞു പോയി.

അതേസമയം കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്.

young man got a job just before boarding the Guruvayur Express

Next TV

Related Stories
കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ ഇറങ്ങിപാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇടിച്ചു, ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണന്ത്യം

Jul 27, 2025 06:11 AM

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ ഇറങ്ങിപാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ ഇടിച്ചു, ബി-ടെക്‌ വിദ്യാർഥിനിക്ക് ദാരുണന്ത്യം

റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക്‌...

Read More >>
കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 26, 2025 11:07 PM

കലിയടങ്ങാതെ മഴ...! വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Jul 26, 2025 11:00 PM

മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

മൂന്നാർ ​ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ...

Read More >>
കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

Jul 26, 2025 10:52 PM

കോഴിക്കോട് വടകരയിലെ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം

വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ...

Read More >>
കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

Jul 26, 2025 10:43 PM

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ; മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം, 50ലധികം വീടുകളിൽ വെള്ളം കയറി

കണ്ണൂർ ആറളത്ത് മലവെള്ളപാച്ചിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം 50ലധികം വീടുകളിൽ വെള്ളം...

Read More >>
Top Stories

//Truevisionall