ദില്ലി:(truevisionnews.com) സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ദേശീയ സുരക്ഷാ നിർദ്ദേശങ്ങളും ദുരന്തനിവാരണ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള സുരക്ഷാപരിശോധനങ്ങൾ കർശനമാക്കണമെന്നാണ് നിർദ്ദേശം. രാജസ്ഥാനിലെ ജലാവറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏഴു കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം.
കേരളത്തിൽ കൊല്ലം ജില്ലയിലെ തേവലക്കരയിൽ സ്കൂളിലെ സൈക്കിൾ ഷെഡിന്റെ മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയപ്പോൾ വൈദ്യുതി ലൈനിൽ പിടിച്ച് ഷോക്കറ്റ് മരിക്കാനിടയായ സംഭവം ഉണ്ടായിട്ടുണ്ട്. അത്തരത്തിലാണ് ഇങ്ങനെയൊരു മാർഗ്ഗനിർദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.
.gif)

സ്കൂളുകളിലെ അഗ്നിരക്ഷാ സംവിധാനങ്ങൾ, എമർജൻസി എക്സിക്റ്റുകൾ, ഇലക്ട്രിക്കൽ വയറുകൾ എന്നിവയുടെ സമഗ്ര പരിശോധന നടത്തണം, അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട നടപടികളെ കുറിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും പരിശീലനം നൽകണം, കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൗൺസിലിങ്ങും മറ്റ് നടപടികളും സ്വീകരിക്കണം, അപകടങ്ങളോ മറ്റു സമാന സംഭവങ്ങളോ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം എന്നീ നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയത്.
Union Education Ministry has directed states to make safety inspections mandatory in schools
