ലുധിയാന (പഞ്ചാബ്): ( www.truevisionnews.com ) പഞ്ചാബില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ 13-കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാനയിലെ കബീര്‍ നഗറിലുളള വീടിന് സമീപമുള്ള ഷെഡിലാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. വിദ്യാര്‍ഥിയുടേതായ ഒരു ആത്മഹത്യകുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കുറിപ്പില്‍ സ്‌കൂള്‍ അധ്യാപകരായ രണ്ടുപേരുടെ മാനസിക പീഡനത്തിലാണ് ജീവനൊടുക്കുന്നതെന്ന് വിദ്യാര്‍ഥി എഴുതിയിട്ടുണ്ട്. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ അച്ഛന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടി അവിടെയുണ്ടായിരുന്നില്ല.
.gif)

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് പുറത്തുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ മരണം അറിഞ്ഞതോടെ രണ്ട് അധ്യാപകരും ഒളിവിലാണ് . ഇവരെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മാനസിക പീഡനത്തിനുള്ള കാരണം വ്യക്തമല്ലെന്നും പോലീസ് പ്രതികരിച്ചു.
Class 9 student commits suicide in Punjab
