'ഗോവിന്ദ ചാമിക്ക് സഹായമില്ലാതെ ഒരിക്കലും ചാടാനാകില്ല, ജയിലിനുള്ളിലെ ജയിലാണ് പത്താം ബ്ലോക്ക്'; മുൻ തടവുകാരൻ

'ഗോവിന്ദ ചാമിക്ക് സഹായമില്ലാതെ ഒരിക്കലും ചാടാനാകില്ല, ജയിലിനുള്ളിലെ ജയിലാണ് പത്താം ബ്ലോക്ക്'; മുൻ തടവുകാരൻ
Jul 25, 2025 11:01 AM | By Athira V

കണ്ണൂർ: ( www.truevisionnews.com ) ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്ക് ജയിലിനുള്ളിലെ ജയിൽ എന്നറിയപ്പെടുന്ന സ്ഥലമാണെന്ന് മുൻ തടവുകാരൻ സുകുമാരൻ. എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പറെന്നും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരാൾക്കും അവിടെനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്നും സുധാകരൻ പറഞ്ഞു.

കൊടുംകുറ്റവാളികളെ താമസിപ്പിക്കുന്ന സ്ഥലമാണ് പത്താം ബ്ലോക്ക്. അത് കഴിഞ്ഞാൽ വീണ്ടും ഒരു മതിൽ കൂടിയുണ്ട്. എന്നിട്ടും ചാടുന്നുണ്ടെങ്കിൽ ഉദ്യോഗസ്ഥർ എന്തായാലും കാണേണ്ടതാണ് എന്നും സൈറണെങ്കിലും മുഴങ്ങേണ്ടതാണ് എന്നും സുധാകരൻ പറഞ്ഞു.

അതേസമയം, മ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമിയെ പിടികൂടിയത് കിണറ്റിൽ നിന്നും. കിണറ്റിൽ നിന്നും പൊലീസ് സംഘം ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ആൾപ്പാർപ്പില്ലാത്ത ഒരു വീടാണിതെന്നാണ് വിവരം. തളാപ്പിൽ കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന വിനോജ് എന്നയാളുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

ദൃക്സാക്ഷിയുടെ നിർണായക മൊഴി : - കണ്ണൂർ ബൈപ്പാസ് റോഡിൽ വെച്ചാണ് റോഡിന്റെ വലത് വശം ചേർന്ന് ഒരാൾ നടന്ന് പോകുന്നത് കണ്ടത്.തലയിലൊരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വെച്ചിരിക്കുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി 15 മീറ്ററോളം ദൂരത്തിലേക്ക് വന്നു.

എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ചെന്ന് എടാ ഗോവിന്ദചാമിയെന്ന് വിളിച്ചു. അതോടെ അയാൾ മതിൽ ചാടി ഓടുകയായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു. വിവരം ഉടനെ പൊലീസിൽ അറിയിച്ചു. പൊലീസ് സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

no one can escape jails 10th block without officers support says former jail inmate

Next TV

Related Stories
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Jul 27, 2025 08:04 AM

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസിൽ അന്വേഷണസംഘം സഹ തടവുകാരുടെ...

Read More >>
വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 27, 2025 07:58 AM

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി...

Read More >>
Top Stories










//Truevisionall