'നിർണായക വിവരം നൽകിയത് മൂന്ന് പേർ', ഗോവിന്ദചാമിയുടെ ജയിൽചാട്ടം: പിടികൂടാൻ സഹായിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് കണ്ണൂർ സിറ്റി കമ്മീഷണർ

'നിർണായക വിവരം നൽകിയത് മൂന്ന് പേർ', ഗോവിന്ദചാമിയുടെ ജയിൽചാട്ടം: പിടികൂടാൻ സഹായിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് കണ്ണൂർ സിറ്റി കമ്മീഷണർ
Jul 25, 2025 12:19 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.comഗോവിന്ദചാമിയുടെ ജയിൽചാട്ടം അറിഞ്ഞത് ആറരയ്ക്ക് ശേഷമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ് പറഞ്ഞു. വിവരം ഉടൻ പൊലീസ് സേനയിലാകെ കൈമാറിയെന്നും ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടൽ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ദിശയിലായിരുന്നു തെരച്ചിൽ.

ജയിൽ ചാടിയതിൽ ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കുമെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും കമ്മീഷണർ അറിയിച്ചു. ഇന്ന് പുലർച്ചെ 4.15 ന് ശേഷമാണ് ഗോവിന്ദചാമി ജയിൽ ചാടിയത്. ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഭാഗത്തും ജാഗ്രതയുണ്ടായി. കൃത്യമായ തെരച്ചിൽ വിജയം കണ്ടു. പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ അതുസംബന്ധിച്ച മുഴുവൻ ജാഗ്രത നിർദ്ദേശങ്ങൾ വലിയ രീതിയിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തും കൈമാറാൻ കൈഞ്ഞിട്ടുണ്ട്.

ചുറ്റുപാടുമുള്ള വീടുകളിലേക്കും ആൾക്കരിലേക്കും ഈ വിവരങ്ങൾ എത്തുന്നുണ്ട് എന്ന് ലഭ്യമായ ഉറവിടങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജയിൽ ചാടുക എന്ന ഉദ്ദേശം തന്നെയായിരുന്നു. അതിനു പിന്നിൽ വേറെ എന്തെങ്കിലും താല്പര്യങ്ങൾ ഉണ്ടോ എന്ന് ചോദ്യം ചെയ്യലിന്‌ ശേഷമാണ് പറയാൻ കഴിയുക. ആസൂത്രിതമാണെന്നാണ് നിലവിൽ മനസിലാക്കാൻ കഴിയുന്നത് . പ്രതി നടത്തിയ ആസൂത്രിതവും പ്രതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പറയാൻ കഴിയുക എന്നും സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ് പറഞ്ഞു.

മൂന്നര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി. പൊതുജനത്തിൻ്റെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങൾ ലഭിച്ചു. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൻ്റെ കിണറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.

പ്രതിയെ പിടികൂടിയ സമയത്ത് തന്നെ ഉപയോഗിച്ച ആയുധങ്ങൾ ലഭിച്ചു. വിഷയത്തിൽ സജീവമായി ജനം ഇടപെട്ടു. വിശ്വസനീയമായ വിവരം നൽകിയ മൂന്ന് പേരുണ്ട്. സാമൂഹ്യജാഗ്രത ഉയർത്തിയ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നന്ദിയെന്നും കമ്മീഷണർ പ്രതികരിച്ചു. ഗോവിന്ദചാമിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Three people provided crucial information Govindachamy's jailbreak Kannur City Commissioner thanks people who helped catch him

Next TV

Related Stories
പഠിച്ച കള്ളി തന്നെ...;  റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

Jul 27, 2025 08:45 AM

പഠിച്ച കള്ളി തന്നെ...; റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്ന് വാഗ്ദാനംചെയ്ത് പണംതട്ടി, യുവതി അറസ്റ്റിൽ

തിരുവനന്തപുരം റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

Jul 27, 2025 08:04 AM

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയ കേസിൽ അന്വേഷണസംഘം സഹ തടവുകാരുടെ...

Read More >>
വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Jul 27, 2025 07:58 AM

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് പനവല്ലിപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി...

Read More >>
Top Stories










//Truevisionall