ബെംഗളൂരു: ( www.truevisionnews.com ) മൈസൂരുവിൽ മലയാളിയായ പതിനാലുകാരൻ മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി (14) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിൽ ആണ് അപകടം ഉണ്ടായത്. വിനോദയാത്രയ്ക്ക് എത്തിയപ്പോൾ ആണ് അപകടം. കാൽ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിൽ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

14 year old boy Thalassery drowned
