മയ്യില്‍: ( www.truevisionnews.com ) സ്വകാര്യബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ മുന്നുപേര്‍ക്കെതിരെ കേസ്. കെ.എല്‍-13 യു 3265 ഡ്രൈവര്‍ പുല്ലൂപ്പി കെ.എ.മന്‍സിലില്‍ കെ.പി.ജസീറിനാണ്(30) പരിക്കേറ്റത്. ഇയാളെ കണ്ണൂലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് നടക്കുകയാണ്. കണ്ണൂർ - കാട്ടാമ്പള്ളി - കണ്ണാടിപ്പറമ്പ്- മയ്യിൽ റൂട്ടിലാണ് ഇന്ന് രാവിലെ മുതൽ ബസ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.
ഇന്നലെ വൈകുന്നേരം 8.45 ന് പുല്ലൂപ്പിക്കടവ് പാര്‍ക്കിന് സമീപം ബസ് തിരിക്കവെ റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനം മാറ്റാന്‍ പറഞ്ഞ വിരോധത്തിന് നിഷാദ്, ഷംനാസ്, അര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. മയ്യില്‍ പോലീസ് കേസെടുത്തു.
Private bus driver assaulted Kannur Case filed against three people
