( www.truevisionnews.com ) ബോളിവുഡില്‍ ചുവടുവെക്കുന്നതിന് മുമ്പ് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് റാഷാ തഡാനി. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് ഉത്തരേന്ത്യയില്‍ മാര്‍ക്കറ്റുണ്ടാക്കിയതില്‍ വലിയ പങ്കുവഹിച്ച ഡിസ്ട്രിബ്യൂട്ടര്‍ അനില്‍ തഡാനിയുടേയും നടി രവീണ ടണ്ഠന്റേയും മകളായ റാഷാ തഡാനി സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ചത്. റാഷയുടെ ഫാഷന്‍ സെന്‍സും കിടിലന്‍ ലുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുമെല്ലാമാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.

ഇപ്പോഴിതാ ഡെനിം വസ്ത്രങ്ങളില്‍ അതീവസുന്ദരിയായി റാഷ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നത്.ചിത്രങ്ങള്‍ക്കൊപ്പം ഇതേ ഒട്ട്ഫിറ്റിലുള്ള റീലും ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ മോഹിത് റായ്, ഷുഭി കുമാര്‍ എന്നിവരാണ് റാഷയെ ഒരുക്കിയത്.
ലളിതമായ മേക്കപ്പും ബ്രൗണ്‍ നിറത്തിലുള്ള, അഴിച്ചിട്ട അലസമായ മുടിയും റാഷയെ കൂടുതല്‍ സുന്ദരിയാക്കുന്നു. ക്രോപ്പ്ഡ് ഡെനിം ജാക്കറ്റും ഹൈ വെയ്സ്റ്റഡ് ഡെനിം പാന്റുമാണ് താരം ധരിച്ചിരിക്കുന്നത്. റിലാക്‌സ്ഡ് ഫിറ്റായ പാന്റ് അല്‍പ്പം ഓവര്‍ സൈസ്ഡ് കൂടിയാണ്. കാര്‍ഗോസുകളിലേതിന് സമാനമായ പോക്കറ്റുകളും പാന്റിലുണ്ട്.
rashathadani posts photos all denim outfits
