( www.truevisionnews.com ) ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സാരിയിലുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഇരുവശങ്ങളിലും എംബ്രോയിഡറി വർക്കുള്ള റാണിപിങ്ക് സാരിയാണ് മീനാക്ഷിയുടെ ഔട്ട്ഫിറ്റ്. സാരിക്ക് മാച്ചിങ്ങായി റാണി പിങ്ക് സ്ലീവ് ലെസ് ബ്ലൗസാണ്. സിംപിൾ മേക്കപ്പ്. ഹാങ്ങിങ് കമ്മൽ മാത്രമാണ് ആക്സസറി. ലിപ്്സ്റ്റിക്കും ഐ ലൈനറും ഉപയോഗിച്ചിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. വേവി ഹെയർ സ്റ്റൈൽ. ചുവപ്പ് പൊട്ടും അണിഞ്ഞിരിക്കുന്നു.
നേരത്തെയും സാരിയിലുള്ള ചിത്രങ്ങൾ മീനാക്ഷി പങ്കുവച്ചിരുന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ആരാധക ശ്രദ്ധയാകർഷിച്ചു. ഫോട്ടോകൾക്കു താഴെ മീനാക്ഷിയുടെ ലുക്കിനെ പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും എത്തി. അമ്മയെ പോലെ സുന്ദരിയാണ് മീനാക്ഷി എന്നാണ് ചിത്രങ്ങൾക്കു താഴെ ചിലർ കമന്റ് ചെയ്തത്. എപ്പോഴും മാന്യമായ വസ്ത്രധാരണം, മീനൂട്ടി എന്നും സുന്ദരിയാണ് എന്നിങ്ങനെയും കമന്റുകൾ എത്തി.
meenakshi ranipink saree photos fashion
