മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ

മനോഹരമായ ചിത്രങ്ങൾ പോലെ സാരിയിൽ അതി സുന്ദരിയായി നിമിഷ
Apr 25, 2025 05:13 PM | By Anjali M T

(truevisionnews.com)'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. പിന്നീട് നിമിഷ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. അടുത്തിടെ ജീവിതത്തിലെ രണ്ട് സന്തോഷവാര്‍ത്തകള്‍ ആരാധകരുമായി നടി പങ്കുവെച്ചിരുന്നു.

കൊച്ചിയില്‍ ഒരു വീട് സ്വന്തമാക്കിയതായിരുന്നു ആദ്യത്തെ സന്തോഷം. ഗൃഹപ്രവേശത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സഹോദരി നീതു സജയന്റെ വിവാഹമായിരുന്നു രണ്ടാമത്തെ സന്തോഷം. കാര്‍ത്തിക് ശിവശങ്കര്‍ എന്നാണ് നീതുവിന്റെ ഭര്‍ത്താവിന്റെ പേര്. വരനും വധുവിനുമൊപ്പമുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

എന്നാല്‍ ഈ രണ്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളിലും ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത് നിമിഷയുടെ സാരിയിലായിരുന്നു. ഗൃഹപ്രവേശത്തിന് മെറൂണ്‍ നിറത്തിലുള്ള സാരിയാണ് നിമിഷ ധരിച്ചത്. സഹോദരിയുടെ വിവാഹത്തിനാകട്ടെ വീതിയുള്ള പച്ചയും ഗോള്‍ഡനും നിറങ്ങള്‍ ചേര്‍ന്ന ബോര്‍ഡര്‍ വരുന്ന ചുവപ്പ് സാരിയും. രണ്ട് ഔട്ട്ഫിറ്റിലും നിമിഷ സുന്ദരിയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.

ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ് ധരിച്ചത്. സാരിയുടെ ഗോള്‍ഡന്‍ ബോര്‍ഡര്‍ പോലെ ബ്ലൗസിന്റെ സ്ലീവിലും ഗോള്‍ഡന്‍ ബോര്‍ഡര്‍ നല്‍കിയിരുന്നു. ഇതിനൊപ്പം ജിമിക്കി കമ്മലും മെറൂണ്‍ നിറത്തിലുള്ള കുപ്പിവളകളും അണിഞ്ഞു. മെറൂണ്‍ നിറത്തിലുള്ള പൊട്ട് കൂടിയായതോടെ നിമിഷ കൂടുതല്‍ സുന്ദരിയായി.

സഹോദരിയുടെ വിവാഹത്തിന് ചുവപ്പും പച്ചയും നിറങ്ങളാണ് നിമിഷ തിരഞ്ഞെടുത്തത്. ഗോള്‍ഡനും പച്ചയും നിറത്തിലുള്ള വലിയ ബോര്‍ഡര്‍ വരുന്ന ചുവപ്പ് സാരിക്കൊപ്പം പച്ച ബ്ലൗസാണ് ധരിച്ചത്. ഈ ബ്ലൗസിന്റെ സ്ലീവില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ നല്‍കിയിരുന്നു. ഇതിനൊപ്പം പച്ച കുപ്പിവളകളും ചോക്കറും ജിമിക്കി കമ്മലും ആഭരണങ്ങളായി അണിഞ്ഞു.

#Nimisha #looks #beautiful #saree#beautiful #pictures

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories










Entertainment News





//Truevisionall