( www.truevisionnews.com ) വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന വ്യക്തിയാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങൾക്കും രേണു ഇരയായി. എന്നാൽ ഈ വിമർശനങ്ങളിലൊന്നും രേണു തളര്‍ന്നില്ല. അവഹേളിക്കുന്ന രീതിയിലുള്ള കമന്റുകൾക്കു രേണു തന്നെ രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി. ഇപ്പോഴിതാ സാരിയിലുള്ള മനോഹരമായ ഫോട്ടോകളാണ് രേണു സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്.
ചുവപ്പു സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രമാണ് രേണു പങ്കുവച്ചത്. സാരിക്ക് അനുയോജ്യമായ രീതിയിൽ ബ്രാലെറ്റ് ബ്ലൗസാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. മിനിമൽ മേക്കപ്പാണ്. ലിപ്സ്റ്റിക്കും മസ്കാരയും അണിഞ്ഞിരിക്കുന്നു. മെറൂൺ ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. സ്മഡ്ജ്ഡ് ഐ മേക്കപ്പ്. വലിയ ചുവപ്പു പൊട്ടും സിന്ദുരവും അണിഞ്ഞിരിക്കുന്നു. ചുവപ്പുകുപ്പിവളയും സിൽവർ ഹിപ് ചെയ്നും ഹെവി ഹാങ്ങിങ് കമ്മലുമാണ് ആക്സസറീസ്. ഒരു കയ്യിൽ മുല്ലപ്പൂ സ്റ്റൈൽ ചെയ്തിരിക്കുന്നു. വേവി ഹെയർസ്റ്റൈലാണ്.
സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കം തന്നെ ചിത്രങ്ങൾ ശ്രദ്ധനേടി. രേണുവിന്റെ പുതിയ ലുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി. സൂപ്പർ ലുക്ക് എന്നാണ് ചിത്രത്തിനു താഴെ ചിലര്‍ കമന്റ് ചെയ്തത്. എന്നാൽ രേണുവിന്റെ വസ്ത്രധാരണത്തെ വിമർശിച്ചു കൊണ്ട് ചില കമന്റുകളും എത്തി. നാണവും മാനവും ഇല്ലേ എന്നാണ് ചിലരുടെ സദാചാര ചോദ്യം. അത് അവരുടെ ഇഷ്ടമാണെന്നും ചിലർ കമന്റ് ചെയ്തു.
fashion Renu Sudhi bold look saree
