ഷര്‍ട്ടിന്റെ പോക്കറ്റ് എന്തിന് ഇടതുവശത്ത്? ഫാഷനുവേണ്ടി മാത്രമല്ല, പിന്നിലെ രഹസ്യം ഇതോ...

ഷര്‍ട്ടിന്റെ പോക്കറ്റ് എന്തിന് ഇടതുവശത്ത്? ഫാഷനുവേണ്ടി മാത്രമല്ല, പിന്നിലെ രഹസ്യം ഇതോ...
Jun 24, 2025 11:05 AM | By Athira V

( www.truevisionnews.com ) നിങ്ങള്‍ എവിടെയെങ്കിലും പോകുമ്പോള്‍ ഷര്‍ട്ട് എടുത്ത് ധരിക്കുന്ന സമയത്ത് അതിന്റെ പോക്കറ്റിനെക്കുറിച്ച് വെറുതെ എങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഷര്‍ട്ടിന്റെ പോക്കറ്റുകള്‍ അങ്ങനെ വെറുതെയല്ല ഇടതുവശത്ത് തയ്ച്ച് വച്ചിട്ടുള്ളത്. അത് ഫാഷനുവേണ്ടി മാത്രവുമുള്ളതല്ല. ഈ പോക്കറ്റിന് പിന്നില്‍ ഒരു കഥയുണ്ട്. അതെന്താണെന്ന് അറിയാമോ?

ആദ്യ കാലങ്ങളിലൊക്കെ ഷര്‍ട്ടിന് പോക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍ ആദ്യകാലത്ത് ഷര്‍ട്ടുകള്‍, ഇടാനുളള സുഖത്തിനും സൗകര്യത്തിനും വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്ത ലളിത വസ്ത്രങ്ങളായിരുന്നു.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വസ്ത്ര ശൈലികള്‍ പരിണമിച്ചതോടെ ഷര്‍ട്ട് പോക്കറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ദൈനംദിന ഉപയോഗത്തിനായി കൂടുതല്‍ പ്രചാരത്തിലായ പുരുഷന്മാരുടെ വസ്ത്രമായ ഷര്‍ട്ടുകളില്‍ പോക്കറ്റുകള്‍ കൂടുതലായി ഉപയോഗത്തില്‍ വരാന്‍ തുടങ്ങി. മിക്ക പുരുഷന്മാരും വലംകൈയ്യന്‍മാരായതിനാല്‍, ഈ ആദ്യകാല പോക്കറ്റുകള്‍ സാധാരണയായി നെഞ്ചിന്റെ ഇടതുവശത്താണ് തുന്നിച്ചേര്‍ത്തിരുന്നത്. പേന, വാച്ച്, തൂവാല തുടങ്ങിയ ചെറിയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തതായിരുന്നു ആദ്യകാല ചെസ്റ്റ് പോക്കറ്റ്.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഷര്‍ട്ട് പോക്കറ്റുകളുടെ ഡിസൈനുകള്‍ മാറിമറിഞ്ഞു. ഡിസൈനര്‍മാര്‍ വ്യത്യസ്ത ശൈലികള്‍, സ്ഥാനങ്ങള്‍ എന്നിങ്ങനെ പരീക്ഷണം നടത്തി. 1950 കളിലും 1960 കളിലും ഇരട്ട പോക്കറ്റുകള്‍ പ്രത്യേകിച്ചും ജനപ്രിയമായി. ഡബിള്‍ പോക്കറ്റ് ഷര്‍ട്ടുകള്‍ കാഷ്വല്‍ വസ്ത്രരീതിയുടെ ഭാഗമായി മാറി.

മറുവശത്ത്, അതേ കാലയളവില്‍ തന്നെ പോക്കറ്റില്ലാത്ത ഷര്‍ട്ട് ഒരു മിനിമലിസ്റ്റ് ട്രെന്‍ഡായി ഉയര്‍ന്നുവന്നു. മിനുസമാര്‍ന്നതും വൃത്തിയുള്ളതുമായ ഡിസൈനുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഫാഷനില്‍ ലാളിത്യത്തിന്റെ പ്രതീകമായി പോക്കറ്റില്ലാത്ത ഷര്‍ട്ടുകള്‍ മാറി. 1960 കളിലും 1970 കളിലും ഇത് ജനപ്രിയമായിരുന്നു.പിന്നെയും കാലങ്ങള്‍ പിന്നിട്ടപ്പോള്‍ വസ്ത്ര സങ്കല്‍പ്പത്തിലും ഫാഷനിലും വന്ന മാറ്റങ്ങള്‍ ഷര്‍ട്ടുകളുടെ പോക്കറ്റിലും പ്രതിഫലിച്ചു തുടങ്ങി.


do you know why shirt pocket left side fashion news

Next TV

Related Stories
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
ഫാഷൻ പ്രേമികൾക്കായി ലോഞ്ചീൻസ് 2 ആഡംബര വാച്ചുകൾ ഇനി വിപണിയില്‍

Jun 27, 2025 04:14 PM

ഫാഷൻ പ്രേമികൾക്കായി ലോഞ്ചീൻസ് 2 ആഡംബര വാച്ചുകൾ ഇനി വിപണിയില്‍

ലോകോത്തര വാച്ച് നിർമാതാക്കളായ ലോഞ്ചീൻസിന്റെ 2 ആഡംബര കലക്ഷനുകൾ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}