( www.truevisionnews.com) ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി ശുഭാംശു ശുക്ലയും സംഘവും. ആക്‌സിയം 4 ദൗത്യസംഘത്തിന്റെ മടക്കയാത്ര തിങ്കളാഴ്ച വൈകിട്ട് 4:35ന് ആരംഭിക്കുമെന്ന് നാസ അറിയിച്ചു. ശുഭാംശുവും സംഘവും ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ തിരികെയെത്തും. പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യും. ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലെത്താന്‍ വേണ്ടത് 22 മണിക്കൂര്‍ യാത്രയാണ്.
ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും axiom.space/live വഴിയും സ്‌പേസ് എക്‌സിന്റെ വെബ്‌സൈറ്റ് വഴിയും യാത്ര ടെലികാസ്റ്റ് ചെയ്യുമെന്ന് നാസ അറിയിച്ചു. ഭൂമിയില്‍ തിരികെയെത്തുന്ന ആക്‌സിയം 4 ദൗത്യസംഘം ഏഴ് ദിവസത്തെ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിലൂടെ കടന്നുപോകണം. ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും പൊരുത്തപ്പെട്ട് വരുന്നതിനാണ് ഈ വിശ്രമ പരിപാടി.
.gif)

നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, ഐഎസ്ആര്‍ഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്സിയം 4 ദൗത്യം. ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. 2022 ലാണ് ആക്‌സിയം സ്‌പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളെ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്സിയം സ്പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.
Preparations have begun for Axiom 4's return journey to Earth
