കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്രയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 30.595 ഗ്രാം മെത്താംഫിറ്റാമിൻ മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ. എരവട്ടൂർ പുത്തലത്തുകണ്ടിമീത്തൽ വീട്ടിൽ വിഷ്ണുലാലിനെയാണ് (29) ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.ധ്രുപദും സംഘവും പിടികൂടിയത്.
ഇന്ന് പുലർച്ചെ പേരാമ്പ്ര ചേനായി റോഡിലാണ് ഇയാൾ പിടിയിലായത്. പ്രതി സഞ്ചരിച്ച കെഎൽ 56 ടി 3194 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.കെ സബീറലിയുടെ രഹസ്യവിവര പ്രകാരമാണ് വാഹന പരിശോധനയും അറസ്റ്റും. ബാലുശ്ശേരി റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി. എൻ രാജീവൻ, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) ഡി.എസ് ദിലീപ് കുമാർ, ഇ.എം ഷാജി, സിഇഒ കെ.ലിനീഷ്, വനിതാ സിഇഒ ഷൈനി, ഡ്രൈവർ സിഇഒ പ്രശാന്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Excise arrests youth with methamphetamine while trying to smuggle it on a scooter in Perambra
