കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് രാമനാട്ടുകരയിൽ മുണ്ടക്കലിൽമൃതദേഹം കണ്ടെത്തി. വാഴക്കാട് ആക്കോട് സ്വദേശി അൻവർ സാദത്ത് ആണ് മരിച്ചത്. ജോലി ചെയ്യുന്ന വീട്ടുമുറ്റത്താണ് അൻവറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹെൽമെറ്റ് ധരിച്ച നിലയിലാണ് മൃതദേഹം. അതേസമയം മൃതദേഹത്തിന്റെ ഇടതു കാലിന്റെ വിരലുകൾ പൂർണമായും ഇല്ലാത്ത നിലയിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ മരണത്തിൽ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് പരിശോധനകൾ ആരംഭിച്ചു.
Dead body found in Mundakkali, Ramanattukara Kozhikode
