പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ട ആറന്മുള കോട്ടയ്ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോന്നി സ്വദേശി ബിജുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചായക്കടക്കുള്ളില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും പേര് സൂചിപ്പിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് വിശദമായി അന്വേഷിക്കും എന്ന് പൊലീസ് അറിയിച്ചു. ബിജുവിന്‌റെ മരണത്തില്‍ ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
.gif)

സഹായം ലഭിക്കുന്നതിന്
ഇന്ത്യയിൽ ആത്മഹത്യ തടയുന്നതിനായി പ്രവർത്തിക്കുന്ന നിരവധി ഹെൽപ്‌ലൈനുകളും സംഘടനകളും ഉണ്ട്. നിങ്ങൾക്ക് സഹായം ആവശ്യമാണെങ്കിൽ താഴെക്കൊടുത്തിട്ടുള്ള ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 അല്ലെങ്കിൽ 0471-2552056
ടെലസ് (Teles, കേരള): 0484-2305700
സഞ്ജീവിനി (Sanjeevini, ഡൽഹി): 011-24311918
സഹായ് (Sahai, ബാംഗ്ലൂർ): 080-25497777
വന്ദരവാല ഫൗണ്ടേഷൻ (Vandrevala Foundation): 18602662345
മിത്ര (Mitra): 022-25722918
ഓരോ ജീവനും അമൂല്യമാണ്. കൃത്യമായ പിന്തുണയും ചികിത്സയും ലഭിച്ചാൽ മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും സാധിക്കും.
pathanamthitta Tea shop employee commits suicide Congress ward member and husband name mentioned in suicide note
