കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് കക്കട്ടിൽ ചന്ദനം മുറിച്ച് കടത്തിയതായി പരാതി. കുന്നുമ്മൽ പഞ്ചായത്തിലെ അമ്പലകുളങ്ങര , കക്കട്ടിൽ പ്രദേശങ്ങളിൽ നാല് സ്ഥലങ്ങളിൽ നിന്നാണ് ചന്ദനമരം മോഷണം പോയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കാറ്റ് മുറിച്ചപറമ്പത്ത് സാജിത അഷ്റഫ്, പുളിയുള്ള പറമ്പത്ത് വാസു, പുളിയുള്ള പറമ്പത്ത് ദേവി, മാതു , മണ്ണോളി മീത്തൽ കമല എന്നിവരുടെ സ്ഥലങ്ങളിലെ മരങ്ങളാണ് മുറിച്ച് കടത്തിയത്. സംഭവത്തിൽ കുറ്റ്യാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം തൊട്ടിൽപ്പാലം ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. ചൂരണിയിൽ കാട്ടാന ആക്രമണത്തിൽ ഇന്ന് നാല് പേർക്ക് പരിക്കേറ്റു. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത , സനിക എന്നിവർക്കും , ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്. സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. നിലവിൽ നാലുപേരുടെയും പരിക്ക് ഗുരുതരമല്ല. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Complaint about sandalwood trees being cut and smuggled in Kakkattil, Kozhikode
