(truevisionnews.com)'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. പിന്നീട് നിമിഷ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. അടുത്തിടെ ജീവിതത്തിലെ രണ്ട് സന്തോഷവാര്‍ത്തകള്‍ ആരാധകരുമായി നടി പങ്കുവെച്ചിരുന്നു.

കൊച്ചിയില്‍ ഒരു വീട് സ്വന്തമാക്കിയതായിരുന്നു ആദ്യത്തെ സന്തോഷം. ഗൃഹപ്രവേശത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സഹോദരി നീതു സജയന്റെ വിവാഹമായിരുന്നു രണ്ടാമത്തെ സന്തോഷം. കാര്‍ത്തിക് ശിവശങ്കര്‍ എന്നാണ് നീതുവിന്റെ ഭര്‍ത്താവിന്റെ പേര്. വരനും വധുവിനുമൊപ്പമുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
എന്നാല്‍ ഈ രണ്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളിലും ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത് നിമിഷയുടെ സാരിയിലായിരുന്നു. ഗൃഹപ്രവേശത്തിന് മെറൂണ്‍ നിറത്തിലുള്ള സാരിയാണ് നിമിഷ ധരിച്ചത്. സഹോദരിയുടെ വിവാഹത്തിനാകട്ടെ വീതിയുള്ള പച്ചയും ഗോള്‍ഡനും നിറങ്ങള്‍ ചേര്‍ന്ന ബോര്‍ഡര്‍ വരുന്ന ചുവപ്പ് സാരിയും. രണ്ട് ഔട്ട്ഫിറ്റിലും നിമിഷ സുന്ദരിയായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.
ഗോള്‍ഡന്‍ പ്രിന്റുകള്‍ വരുന്ന മെറൂണ്‍ സാരിക്കൊപ്പം അതേ നിറത്തിലുള്ള ബ്ലൗസാണ് ധരിച്ചത്. സാരിയുടെ ഗോള്‍ഡന്‍ ബോര്‍ഡര്‍ പോലെ ബ്ലൗസിന്റെ സ്ലീവിലും ഗോള്‍ഡന്‍ ബോര്‍ഡര്‍ നല്‍കിയിരുന്നു. ഇതിനൊപ്പം ജിമിക്കി കമ്മലും മെറൂണ്‍ നിറത്തിലുള്ള കുപ്പിവളകളും അണിഞ്ഞു. മെറൂണ്‍ നിറത്തിലുള്ള പൊട്ട് കൂടിയായതോടെ നിമിഷ കൂടുതല്‍ സുന്ദരിയായി.
സഹോദരിയുടെ വിവാഹത്തിന് ചുവപ്പും പച്ചയും നിറങ്ങളാണ് നിമിഷ തിരഞ്ഞെടുത്തത്. ഗോള്‍ഡനും പച്ചയും നിറത്തിലുള്ള വലിയ ബോര്‍ഡര്‍ വരുന്ന ചുവപ്പ് സാരിക്കൊപ്പം പച്ച ബ്ലൗസാണ് ധരിച്ചത്. ഈ ബ്ലൗസിന്റെ സ്ലീവില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ നല്‍കിയിരുന്നു. ഇതിനൊപ്പം പച്ച കുപ്പിവളകളും ചോക്കറും ജിമിക്കി കമ്മലും ആഭരണങ്ങളായി അണിഞ്ഞു.
#Nimisha #looks #beautiful #saree#beautiful #pictures
