പരിയാരം (കണ്ണൂർ): ( www.truevisionnews.com ) കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളി ചെറുവിച്ചേരിയിലെ മനോഹരന്റെ മകള്‍ കളരിക്കല്‍ വീട്ടില്‍ കെ.ശ്രുതിയുടെ(30)പരാതിയിലാണ് കേസ്.

ഭര്‍ത്താവ് കാസര്‍ഗോഡ് പിലിക്കോട്ടെ കൊത്തോളിയില്‍ വടക്കേവീട്ടില്‍ വിപിന്‍ലാല്‍(34)അച്ഛന്‍ പത്മനാഭന്‍, അമ്മ ഓമന എന്നിവരുടെ പേരിലാണ് കേസ്. 2021 ജൂണ്‍-11 നാണ് ഇരുവരും വിവാഹിതരായത്. പിലിക്കോട്ട ഭര്‍തൃവീട്ടിലും ചെറുവിച്ചേരിയിലെ വീട്ടിലുമായി താമസിച്ചുവരുന്ന സമയത്ത്
ശ്രുതിയുടെ 32 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 75,000 രൂപയും കൈക്കലാക്കിയ ശേഷം കൂടുതല്‍ സ്വര്‍ണ്ണവും പണവും വേണമെന്നാവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതായാണ് പരാതി.
Case filed against husband and parents who harrassment young woman Kannur
