പേരാമ്പ്രയിൽ വിവാഹവീട് ലക്ഷ്യമാക്കി നേരത്തെ തയ്യാറാക്കിയ മോഷണ പദ്ധതിയെന്ന് പൊലീസ്

പേരാമ്പ്രയിൽ  വിവാഹവീട് ലക്ഷ്യമാക്കി നേരത്തെ തയ്യാറാക്കിയ മോഷണ പദ്ധതിയെന്ന് പൊലീസ്
May 19, 2025 10:44 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com) പേരാമ്പ്രയിൽ നടന്നത് വിവാഹവീട് ലക്ഷ്യമാക്കി നേരത്തെ തയ്യാറാക്കിയ മോഷണപദ്ധതി നടപ്പിലാക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനി​ഗമനം.

പേരാമ്പ്രയിൽ വിവാഹവീട്ടിലാണ് വൻകവര്‍ച്ച നടന്നത്. പൈതോത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ച പത്ത് ലക്ഷത്തിലധികം രൂപ മോഷണം പോയെന്നാണ് കണക്കുകൂട്ടൽ. ഞായറാഴ്ചയായിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം.

വിവാഹസൽക്കാരത്തിന് അതിഥികളായി എത്തിയവർ വിവാഹസമ്മാനമായി നൽകിയ പണമാണ് മോഷ്ടാവ് കവർന്നത്. രാത്രി പണമടങ്ങിയ പെട്ടി വീട്ടിലെ ഒരു മുറിയിൽ വെച്ച് പൂട്ടിയിരുന്നു.

വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ കള്ളൻ പെട്ടി പൊളിച്ച് പണം കവരുകയായിരുന്നു. പെട്ടി വീടിനുസമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്.

Police theft planned advance targeting wedding house Perambra

Next TV

Related Stories
ഇടിമിന്നൽ; ചെക്യാട് രണ്ട് വീടുകൾക്ക് നാശനഷ്ടം, വയറിംഗിൽ പൊട്ടിത്തെറി

May 19, 2025 10:37 PM

ഇടിമിന്നൽ; ചെക്യാട് രണ്ട് വീടുകൾക്ക് നാശനഷ്ടം, വയറിംഗിൽ പൊട്ടിത്തെറി

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിൽ കനത്ത...

Read More >>
നാളെ അവർ മടങ്ങും; കൊയിലാണ്ടിയിൽ മാവിൽ നിന്ന് വീണ് മരിച്ച മകന് പിറകെ അമ്മയും മരിച്ചു

May 19, 2025 09:19 PM

നാളെ അവർ മടങ്ങും; കൊയിലാണ്ടിയിൽ മാവിൽ നിന്ന് വീണ് മരിച്ച മകന് പിറകെ അമ്മയും മരിച്ചു

കൊയിലാണ്ടിയിൽ മാവിൽ നിന്ന് വീണ് മരിച്ച മകന് പിറകെ അമ്മയും...

Read More >>
ദൃശ്യം പൊലീസിന് ; നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് അജ്ഞാത ഓട്ടോ

May 19, 2025 08:47 PM

ദൃശ്യം പൊലീസിന് ; നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് അജ്ഞാത ഓട്ടോ

കോഴിക്കോട് നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് അജ്ഞാത ഓട്ടോ കടന്നുകളഞ്ഞതായി...

Read More >>
കോഴിക്കോട് നിര്‍മ്മാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു

May 19, 2025 05:04 PM

കോഴിക്കോട് നിര്‍മ്മാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു

മതില്‍ നിര്‍മ്മാണത്തിനിടെ തകര്‍ന്നുവീണ് തൊഴിലാളി...

Read More >>
Top Stories