കോഴിക്കോട്: ( www.truevisionnews.com ) കൊയിലാണ്ടിക്കടുത്ത് മൂടാടിയില്‍ മാവിൽ നിന്ന് വീണ് മരിച്ച മകന് പിറകെ അമ്മയും മരിച്ചു. മൂടാടി വടക്കെ ഇളയിടത്ത് നാരായണി(87)യും മകന്‍ അശോകനു(65)മാണ് മണിക്കൂറുകള്‍ വ്യത്യാസത്തില്‍ മരണപ്പെട്ടത്.

മാവിന്റെ മുകളില്‍നിന്ന് പിടിവിട്ട് താഴെ വീണാണ് അശോകന്‍ മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, കുറച്ചു സമയത്തിനുള്ളില്‍ അമ്മ നാരായണിയും മരിച്ചു. രണ്ടുപേരുടെയും സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
നാരായണിയുടെ ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: പ്രേമന്‍, പുരുഷോത്തമന്‍, ശോഭന, പ്രമീള. പരേതനായ അശോകന്‍. മരുമക്കള്‍: ഷൈജ, റീജ, ഷിജ, ഭാസ്‌ക്കരന്‍, അശോകന്‍. സഹോദരങ്ങള്‍: പരേതരായ ചോയിച്ചി, മാണിക്യം, മാത, കല്യാണി കണാരന്‍, മാധവി, ജാനകി. അശോകന്റെ ഭാര്യ: ഷൈജ. മക്കള്‍: അഭിനന്ദ്, ആദര്‍ശ്.
They will return tomorrow Mother dies after son falls from flour mill Koyilandy
