കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ പയ്യന്നൂരിൽ വയോധികയെ ആക്രമിച്ച കേസിലെ പ്രതിയുടെ വീടിന് നേർക്ക് അക്രമം. കണ്ടങ്കാളിയിലെ റിജുവിന്‍റെ വീടിന്‍റെ ജനൽ ചില്ലുകളും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും തകർത്ത നിലയിലാണ്. എൺപത്തിയെട്ട് വയസ്സുളള അമ്മൂമ്മ കാർത്യായനിയെ ക്രൂരമായി മർദ്ദിച്ചെന്ന കേസിൽ പ്രതിയാണ് റിജു.

കാർത്യായനി ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെ താമസിക്കുന്ന വിരോധത്തിൽ കാർത്യായനിയെ, ഈ മാസം പതിനൊന്നിന് റിജു ചവിട്ടിവീഴുത്തുകയും തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. ഹോം നഴ്സിന്‍റെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Elderly woman brutally assaulted Kannur Accused house and car destroyed
