വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി

വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി
May 19, 2025 08:37 PM | By Anjali M T

കൊല്ലം:(truevisionnews.com) വീട്ടിൽ നിർത്തിയിട്ട മോട്ടോർ ബൈക്കിന് അജ്ഞാതർ തീയിട്ടു. വിഷപുക ശ്വസിച്ച് വീട്ടിനകത്ത് ശ്വാസമുട്ടിയ വയോധികയെ നാട്ടുകാർ രക്ഷപ്പെടുത്തി.കാഞ്ഞിരംകുളം പെരുന്താന്നി ശ്രീഭവനിൽ ബെന്നിയുടെ ഫാഷൻ പ്രൊ ബൈക്കാണ് പൂർണ്ണമായും കത്തിനശിച്ചത്. ഞായറാഴ്ച്ച വെളുപ്പിന് നാല്മണിയോടെയാണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് തീയിട്ടത്.

തീ പടർന്നതോടെ വീടിനും തീ പിടിച്ചു. വീടിൻ്റെ ജനാലയും ചുമരും കത്തി നശിച്ചു. ജനാലയിലൂടെ തീയും പുകയും റൂമിലേക്ക് പടർന്നു. റൂമിലുണ്ടായിരുന്ന 70 വയസുകാരി സാവിത്രി പുക ശ്വസിച്ച് അസ്വസ്ത അനുഭവപ്പെട്ടു. നാട്ടുക്കാർ ഓടികൂടി വീട്ടുക്കാരെ അറിയിച്ചതിനെ തുടർന്നാണ് വയോധികയെ മുറിയിൽ നിന്നും രക്ഷപ്പെടുത്തിയത്. കാഞ്ഞിരംകുളം പൊലീസും പൂവാറിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.

Kollam unknown persons set fire motorbike parked at home Kollam

Next TV

Related Stories
സംഘാടക സമിതി ഓഫീസ് തുറന്നു; വനിതാചലച്ചിത്രമേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കും -മന്ത്രി ബാലഗോപാല്‍

May 18, 2025 07:38 PM

സംഘാടക സമിതി ഓഫീസ് തുറന്നു; വനിതാചലച്ചിത്രമേള കൊട്ടാരക്കര ആവേശത്തോടെ ഏറ്റെടുക്കും -മന്ത്രി ബാലഗോപാല്‍

കൊട്ടാരക്കര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം...

Read More >>
ക്ഷീരദീപം പദ്ധതി: വിദ്യാർഥികൾക്കുള്ള ധനസഹായം ഉയർത്താൻ സർക്കാർ തീരുമാനം

May 17, 2025 08:53 AM

ക്ഷീരദീപം പദ്ധതി: വിദ്യാർഥികൾക്കുള്ള ധനസഹായം ഉയർത്താൻ സർക്കാർ തീരുമാനം

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ‘ക്ഷീരദീപം’ പദ്ധതിയിലെ വിദ്യാഭ്യാസ ധനസഹായത്തുക...

Read More >>
കൊല്ലത്ത് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി

May 15, 2025 06:16 AM

കൊല്ലത്ത് കാണാതായ പത്താംക്ലാസുകാരനെ കണ്ടെത്തി

കാണാതായ പത്താംക്ലാസുകാരനെ...

Read More >>
Top Stories