കാസര്‍കോട്: ( www.truevisionnews.com ) സൈക്കിൾ ഓടിച്ച് കളിക്കുന്നതിനിടയിൽ കാൽ കുടുങ്ങിയ ആറ് വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടുകൂടി സൈക്കിൾ ഓടിച്ചു കളിക്കുന്നതിനിടയിൽ ആയിരുന്നു അപകടം. കാസർകോട് തളങ്കരയിൽ ആറാം വയസുകാരൻ സൈക്കിളിൽ നിന്ന് വീഴുകയും വീഴ്ചയിൽ സൈക്കിൾ ചെയിനിന്റെ ഇടയിൽ കാൽമുട്ട് കുടുങ്ങുകയും ആയിരുന്നു.

നാട്ടുകാർ ദീർഘനേരം കാൽമുട്ട് ഊരിയെടുക്കുവാൻ ശ്രമം നടത്തിയെങ്കിലും പറ്റാത്തതിനാൽ കാസർഗോഡ് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ സേനയെത്തി സൈക്കിളിന്റെ ചെയിൻ മുറിച്ച് നീക്കി.
കുട്ടിയുടെ കാൽ സ്വതന്ത്രമാക്കുകയും കാലിനു മുറിവ് പറ്റിയതിനാൽ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു . സേനാംഗങ്ങളായ രമേശ് എം രാജേഷ് പിടി അമൽരാജ്. ജിതിൻ കൃഷ്ണൻ കെ വി. വൈശാഖ് എം എ. ഹോം ഗാർഡ് രാജു വി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Firefighters rescue six year old boy foot got stuck playing bicycle
