കാസർഗോഡ് : ( www.truevisionnews.com ) കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഗർഭിണിക്ക് ദാരുണാന്ത്യം. വാഴക്കോട് ശിവജി നഗറിലെ എം. സീതാകുമാരി (42) ആണ് കാഞ്ഞങ്ങാട് സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്. ഗർഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുത്തു.

രക്തസമ്മർദത്തെ തുടർനന്നായിരുന്നു രണ്ടുദിവസം മുൻപ് സീതാകുമാരിയെ അഡ്മിറ്റ് ചെയ്തത്. ശനിയാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കുകയായിരുന്നു. ഈ സമയമാണ് ഇവർക്ക് പെട്ടെന്ന് തളർച്ച അനുഭവപ്പെടുന്നത്. ഹൃദയാഘാതമുണ്ടായെന്നാണ് മനസ്സിലാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടിയെ പുറത്തെടുക്കാതെ സീതാകുമാരിക്ക് തുടർചികിത്സ നൽകുകയെന്നത് അസാധ്യമായിരുന്നുവെന്നും ഉടൻ കുട്ടിയെ പുറത്തെടുത്ത് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
അതേ സമയം ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിലേക്കു മാറ്റി.
Tragic Pregnant woman dies hospital baby brought out alive
