രാജപുരം: (truevisionnews.com) കംപ്യൂട്ടർ അധ്യാപക പരിശീലനത്തിനായി കാഞ്ഞങ്ങാട്ട് താമസിച്ച് പഠിക്കുകയായിരുന്ന പതിനേഴുകാരിയെ 2010 ജൂൺ ആറിനാണ് കാണാതാകുന്നത്. എറണാകുളത്ത് ജോലിക്ക് പോകുന്നുവെന്നാണ് കുടുംബത്തെ അറിയിച്ചത്. പിന്നീട് പെൺകുട്ടിയുടെ വിവരമൊന്നും ലഭിച്ചില്ല. ഇതേ തുടർന്ന് 2011 ജനുവരിയിൽ പിതാവ് കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് പരാതി നൽകി. പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

2021-ൽ പട്ടികജനസമാജം (കെപിജെഎസ്) സംസ്ഥാന സെക്രട്ടറി തെക്കൻ സുനിൽ കുമാറിന്റെയും പ്രവർത്തകരുടെയും സഹായത്തോടെ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ബേക്കൽ ഡിവൈഎസ്‌പി സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ഹൈക്കോടതി ചുമതലപ്പെടുത്തി. അതിനൊടുവിൽ പാണത്തൂർ ബാപ്പുങ്കയത്തെ ബിജു പൗലോസ് പെൺകുട്ടിയെ കൊലപ്പെടുത്തിയതായി മൊഴി നൽകിയതായും എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെന്നും കാട്ടി അന്വേഷണസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഡിസംബർ ഒൻപതിന് കേസ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ കോടതി ചുമതലപ്പെടുത്തി. മൂന്നുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ഉത്തരവ്. ക്രൈംബ്രാഞ്ച് ഉത്തരമേഖലാ ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണമാണ് പതിനഞ്ചുവർഷം നീണ്ട ദുരൂഹത അവസാനിപ്പിച്ച് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
Call made Chinese phone with altered voice to divert police investigation Skeleton footprints found estuary eventually become crucial evidence
