ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടം; ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടം; ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
May 18, 2025 12:54 PM | By VIPIN P V

അരൂർ: ( www.truevisionnews.com ) ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഭർത്താവുമൊത്ത് സ്കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ തച്ചാറ കന്നുകളങ്ങര വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ.

ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്നയിടത്താണ് അപകടമുണ്ടായത്. ടോറസ് ജോമോൻ ഓടിച്ച സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് പിൻ സീറ്റിലായിരുന്ന എസ്തർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്തറിന് സംഭവസ്ഥലത്തുതന്നെ ജീവൻ നഷ്ടമായി. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Newlywed dies tragic accident after scooter collides with trailer lorry

Next TV

Related Stories
കത്തിക്കുത്തിന് അറസ്റ്റിലായി, സുഹൃത്ത് മുക്കുപണ്ടം പണയംവെച്ചെന്ന് മൊഴി; പുറത്തായത് വൻ തട്ടിപ്പ്

May 18, 2025 09:33 AM

കത്തിക്കുത്തിന് അറസ്റ്റിലായി, സുഹൃത്ത് മുക്കുപണ്ടം പണയംവെച്ചെന്ന് മൊഴി; പുറത്തായത് വൻ തട്ടിപ്പ്

കത്തിക്കുത്തുകേസില്‍ അറസ്റ്റിലായ ദിലീഷാണ് തന്റെ സുഹൃത്തായ അര്‍പ്പണ്‍ മാത്യു അലക്‌സ് മുക്കുപണ്ടം പണയംവെച്ച വിവരം പോലീസിനെ...

Read More >>
'ലേശം ഭാവന കലർത്തിയതാണ്..; പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയ കേസ്; ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

May 17, 2025 07:35 AM

'ലേശം ഭാവന കലർത്തിയതാണ്..; പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയ കേസ്; ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് ഇന്ന് തുടര്‍ നടപടികളിലേക്ക്...

Read More >>
പൊലീസ് ഉദ്യോഗസ്ഥൻ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ

May 16, 2025 07:52 PM

പൊലീസ് ഉദ്യോഗസ്ഥൻ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ

പൊലീസ് ഉദ്യോഗസ്ഥൻ ഹോം സ്‌റ്റേയിൽ മരിച്ച...

Read More >>
Top Stories

GCC News