കത്തിക്കുത്തിന് അറസ്റ്റിലായി, സുഹൃത്ത് മുക്കുപണ്ടം പണയംവെച്ചെന്ന് മൊഴി; പുറത്തായത് വൻ തട്ടിപ്പ്

കത്തിക്കുത്തിന് അറസ്റ്റിലായി, സുഹൃത്ത് മുക്കുപണ്ടം പണയംവെച്ചെന്ന് മൊഴി; പുറത്തായത് വൻ തട്ടിപ്പ്
May 18, 2025 09:33 AM | By Vishnu K

ഹരിപ്പാട്: (truevisionnews.com) ചെമ്പില്‍ സ്വര്‍ണംപൊതിഞ്ഞ് മുക്കുപണ്ടം തയ്യാറാക്കി ധനകാര്യസ്ഥാപനങ്ങളില്‍ പണയംവെച്ച് തട്ടിപ്പുനടത്തുന്ന സംഘത്തിലെ പ്രധാനികളെ വീയപുരം പോലീസ് പിടികൂടി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൊറ്റാലി വാരിക്കാടന്‍ മുഹമ്മദാലി ക്വാര്‍ട്ടേഴ്സില്‍ സിദ്ധിഖ് (കണ്ണൂര്‍ സിദ്ധിഖ്-53), കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത് പത്താംവാര്‍ഡില്‍ പാറേക്കുടി ചാലില്‍ സി.ആര്‍. ബിജു (47) എന്നിവരാണ് അറസ്റ്റിലായത്.

ആയാപറമ്പ് കുറ്റിയില്‍മുക്കിലുള്ള ധനകാര്യസ്ഥാപനത്തില്‍ രണ്ടുമാസംമുന്‍പ് മുക്കുപണ്ടം പണയംവെച്ച് 1.42 ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണിത്. ആയാപറമ്പ് വടക്ക് തെങ്ങുംപള്ളില്‍ അര്‍പ്പണ്‍മാത്യു അലക്‌സ് (36), ആയാപറമ്പ് സ്വദേശി ദിലീഷ് (കൊച്ചുമോന്‍) എന്നിവരെ ഈ കേസില്‍ നേരത്തേ അറസ്റ്റുചെയ്തിരുന്നു. അര്‍പ്പണ്‍ മാത്യു അലക്‌സാണ് രണ്ടുപ്രാവശ്യമായി 'രണ്ടുപവന്റെ' കൈച്ചെയിനും 'ഒരുപവന്റെ' വളയും പണയംവെച്ചത്.

കത്തിക്കുത്തുകേസില്‍ അറസ്റ്റിലായ ദിലീഷാണ് തന്റെ സുഹൃത്തായ അര്‍പ്പണ്‍ മാത്യു അലക്‌സ് മുക്കുപണ്ടം പണയംവെച്ച വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന്, പോലീസ് നടത്തിയ പരിശോധനയില്‍ ഇതു സ്ഥിരീകരിച്ചു. അര്‍പ്പണ്‍ മാത്യു അലക്‌സിനെ ചോദ്യംചെയ്തപ്പോഴാണ് ചെമ്പില്‍ സ്വര്‍ണംപൊതിഞ്ഞ് വിതരണം ചെയ്യുന്നവരെപ്പറ്റി വിവരം ലഭിച്ചത്.

കോതമംഗലത്തുകാരന്‍ ബിജുവാണ് മുക്കുപണ്ടം തയ്യാറാക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനവ്യാപകമായി വില്‍പ്പന നടത്തുന്നത് സിദ്ധിഖും. ഒരുപവന്‍ തൂക്കംവരുന്ന മുക്കുപണ്ടം തയ്യാറാക്കാന്‍ 12,000 രൂപയാണ് പ്രതികള്‍ക്ക് ചെലവാകുന്നത്. യന്ത്രസഹായത്തോടെയുള്ള പരിശോധനയില്‍പ്പോലും തിരിച്ചറിയില്ല. പ്രതികള്‍ ഒരുപവന്റെ മുക്കുപണ്ടം 25,000 രൂപവരെ ഈടാക്കിയാണ് മറ്റുള്ളവര്‍ക്കു കൈമാറുന്നത്.

ഇവര്‍ സംസ്ഥാനവ്യാപകമായി ഈ രീതിയില്‍ മുക്കുപണ്ടം വിതരണം ചെയ്യുന്നതായാണ് പോലീസ് പറയുന്നത്. ഇവരില്‍നിന്നു മുക്കുപണ്ടം വാങ്ങുന്നവര്‍ ധനകാര്യസ്ഥാപനങ്ങളില്‍ പണയംവെച്ച് 40,000 മുതല്‍ 55,000 രൂപവരെ വാങ്ങാറുണ്ട്. സംശയം തോന്നാത്തതിനാല്‍ ഒരേ ധനകാര്യസ്ഥാപനത്തില്‍ത്തന്നെ പലപ്രാവശ്യം പണയംവെക്കുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.


Arrested stabbing friend says pawned his belongings huge fraud revealed

Next TV

Related Stories
'ലേശം ഭാവന കലർത്തിയതാണ്..; പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയ കേസ്; ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

May 17, 2025 07:35 AM

'ലേശം ഭാവന കലർത്തിയതാണ്..; പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയ കേസ്; ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തും

ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് ഇന്ന് തുടര്‍ നടപടികളിലേക്ക്...

Read More >>
പൊലീസ് ഉദ്യോഗസ്ഥൻ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ

May 16, 2025 07:52 PM

പൊലീസ് ഉദ്യോഗസ്ഥൻ ഹോം സ്‌റ്റേയിൽ മരിച്ച നിലയിൽ

പൊലീസ് ഉദ്യോഗസ്ഥൻ ഹോം സ്‌റ്റേയിൽ മരിച്ച...

Read More >>
Top Stories