ബെംഗളൂരു: ( www.truevisionnews.com ) നൂറുരൂപ ചോദിച്ചിട്ട് നല്‍കാത്തതിന് യുവാവ് മുത്തശ്ശിയെ അമ്മിക്കല്ല് തലയിലിട്ട് കൊന്നു. കര്‍ണാടകയിലെ കൊപ്പാള്‍ കനകഗിരിയിലാണ് സംഭവം. കനകഗിരി സ്വദേശിയായ ചേതന്‍ കുമാര്‍(34) ആണ് മുത്തശ്ശിയായ കനകമ്മ നാഗപ്പ(82)യെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

തൊഴില്‍രഹിതനായ ചേതന്‍കുമാര്‍ വീട്ടുകാരില്‍നിന്ന് പതിവായി പണം വാങ്ങിയിരുന്നു. വെള്ളിയാഴ്ച ഇയാള്‍ മുത്തശ്ശിയോടും നൂറുരൂപ ചോദിച്ചു. എന്നാല്‍, ജോലിക്കൊന്നും പോകാത്ത ചേതന്‍കുമാറിന് പണം നല്‍കാന്‍ മുത്തശ്ശി തയ്യാറായില്ല. അച്ഛനോട് പണം ചോദിക്കാനും നിര്‍ദേശിച്ചു. ഇതോടെ പ്രകോപിതനായ പ്രതി അമ്മിക്കല്ല് തലയിലിട്ട് മുത്തശ്ശിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
man killed grand mother koppal karnataka
