ലക്നൗ: ( www.truevisionnews.com) യുപിയിലെ ശ്രാവഷ്ടിയിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. സ്ത്രീധനത്തിന്റെ പേരിലാണു ഭർത്താവ് സൈഫുദീൻ ഭാര്യ സബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹഭാഗങ്ങൾ 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിയുകയും ചെയ്തു.

മേയ് 14 ബുധനാഴ്ചയാണ് നാടിനെ ഞെട്ടിച്ച് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതിയായ സൈഫുദീനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ പീഡിപ്പിക്കാറുണ്ടെന്നാണ് സബീനയുടെ കുടുംബം ആരോപിക്കുന്നത്.
സബീനയുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ സമീപത്തെ കനാലിൽനിന്നു കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്. സഹോദരൻ സലാഹുദ്ദീൻ സബീനയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരം ലഭിക്കാതായതോടെ പൊലീസീൽ പരാതി നൽകുകയായിരുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സൈഫുദ്ദീനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതോടെ കനാലിൽ കണ്ടെത്തിയത് അടക്കമുള്ള ശരീരഭാഗങ്ങൾ സബീനയുടേതാണെന്നും താൻ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നും പ്രതി സമ്മതിക്കുകയായിരുന്നു. സബീനയുടെ കൈ അറുത്തെടുത്ത നിലയിൽ പ്രദേശത്തെ പൂന്തോട്ടത്തിൽനിന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
husband arrested brutal murder dismemberment wife uttarpradesh
