കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം. പുതിയ ബസ് സ്റ്റാന്റിലെ തീയണക്കാൻ നാലാം മണിക്കൂറിലും തീവ്ര ശ്രമം തുടരുകയാണ്.

ടെക്സ്റ്റൈൽസ് ഗോഡൌൺ പൂർണമായും കത്തി നശിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകൾ തകർത്ത് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളമടിക്കുന്നത് തുടരുകയാണ്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ല.
chiefsecretary kerala seeks report district collector kozhikode fire
