ലോട്ടറി എടുക്കുന്നവർക്ക് കോളടിച്ചു; സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്, സർക്കാറിൻ്റെ ത് ജനമനസ്സറിഞ്ഞ തീരുമാനം

ലോട്ടറി എടുക്കുന്നവർക്ക് കോളടിച്ചു;  സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്,  സർക്കാറിൻ്റെ ത് ജനമനസ്സറിഞ്ഞ തീരുമാനം
May 18, 2025 11:20 PM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) ഇനി നിരാശ വേണ്ട . കേരള സംസ്ഥന ഭാഗ്യകുറി തുക 10 രൂപ കൂടിയാലെന്താ സമ്മാനങ്ങൾ ഇനിയും കൂടും. ലോട്ടറി എടുക്കുന്നവർക്ക് കോളടിച്ച തീരുമാനം വരുന്നു. സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്, ഇടതു സർക്കാറിൻ്റെ ത് ജനമനസ്സറിഞ്ഞ തീരുമാനമെന്നും ലോട്ടറി തൊഴിലാളികൾ. മെയ് രണ്ട് മുതൽ പ്രാബല്യത്തിൽ വന്ന പരിഷ്‌കൃത ലോട്ടറി നയത്തിന്മേലുള്ള ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും എതിർപ്പ് മൂലം സമ്മാനഘടനയിൽ മാറ്റം വരുത്താൻ ഒരുങ്ങി ലോട്ടറി വകുപ്പ്.5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും പുതുതായി 2000, 200 എന്നീ സമ്മാനങ്ങൾ ഉൾപ്പെടുത്താനുമാണ് ആലോചന.

5000 രൂപയുടെ സമ്മാനങ്ങൾ 23 എണ്ണമായി വർദ്ധിപ്പിക്കണമെന്നും 2000, 200 എന്നീ സമ്മാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും സമ്മാനത്തുകയിൽ കുറച്ച 78 ലക്ഷം പുനഃസ്ഥാപിക്കണമെന്നുമാണ് ലോട്ടറി ഏജന്മാരുടെ വിവിധ യൂണിയനുകളുടെ ആവശ്യം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭരണ, പ്രതിപക്ഷ സംഘടനകളുടെ സംയുക്ത യൂണിയൻ ലോട്ടറി ഡയറക്ടർക്ക് മേയ് 9ന് നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമ്മാനഘടന പരിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

40 രൂപ ഉണ്ടായിരുന്ന ലോട്ടറിയുടെ വില 50 രൂപയായി വർദ്ധിപ്പിക്കുകയും സമ്മാനഘടന പരിഷ്‌കരിച്ച് അടിസ്ഥാന സമ്മാനത്തുകയായി 50 രൂപ ഉൾപ്പെടുത്തുകയും ചെയ്തത് വലിയതോതിൽ എതിർപ്പിന് ഇടയാക്കിയിരുന്നു. അടിസ്ഥാന സമ്മാനമായ 50 രൂപയുടെ സമ്മാന ടിക്കറ്റുകൾ വൻകിട ഏജന്റുമാരിലും ലോട്ടറി ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. സ്‌കാൻ ചെയ്ത് കമ്പ്യൂട്ടറിൽ കയറ്റാനുള്ള പരിമിതിയാണ് ഇതിന് കാരണമായി പറയുന്നത്.

മൂന്നിന് തുടങ്ങുന്ന സമ്മാന നറുക്കെടുപ്പ് അവസാനിക്കുന്നത് അഞ്ചോടെയാണ്. ഇതും വലിയ എതിർപ്പിന് ഇടയാക്കി. 50 രൂപയുടെ സമ്മാനം നിറുത്തലാക്കുകയാണെങ്കിൽ ഒരു മണിക്കൂറോളം ലാഭിക്കാമെന്നും ലോട്ടറി വകുപ്പും ഏജന്റുമാരും കണക്കുകൂട്ടുന്നു. മുമ്പ് ബുധനാഴ്ച നറുക്കെടുത്തിരുന്ന ഫിഫ്ടി ഫിഫ്ടി നറുക്കെടുപ്പിൽ 5000ത്തിന്റെ സമ്മാനങ്ങൾ 23 എണ്ണവും 2000, 200 എന്നീ സമ്മാനങ്ങളും ഉണ്ടായിരുന്നു. മേയ് 2 മുതൽ 50 രൂപ ടിക്കറ്റുകൾക്ക് 10 പൈസ വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ പല വൻകിട ലോട്ടറി ഏജന്റുമാരും 30 മുതൽ 50 പൈസ വരെ വർദ്ധിപ്പിച്ചാണ് വിൽപ്പന നടത്തുന്നത് എന്ന ആക്ഷേപവും ലോട്ടറി തൊഴിലാളികൾക്കുണ്ട്.

എന്നാൽ ലോട്ടറി വില്പനക്കാരുടെയും ദൈനം ദിനം ലോട്ടറി എടുക്കുന്ന സാധാരണക്കാരുടെയും മനസ്സറിഞ്ഞു പ്രവർത്തിക്കുകയാണ് സർക്കാർ. സാധാരണക്കാരന്റെ പ്രതീക്ഷയായ 2000 പോലുള്ള സമ്മാനതുകകൾ പാടെ എടുത്ത് കളഞ്ഞത് ഏറ്റവും അധികം ബാധിച്ചിരുന്നത് പൊതുജനങ്ങളെത്തന്നെയായിരുന്നു. എന്നാൽ അതിൽ ഒരു മാറ്റം വരുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു വില്പനക്കാരും, ഉപഭോക്താക്കളും.

Kerala Lottery Department prepares to change prize structure

Next TV

Related Stories
കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തി, പിന്നാലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

May 18, 2025 08:50 AM

കടയുടമയുടെ സുഹൃത്തെന്ന് പറഞ്ഞെത്തി, പിന്നാലെ ജീവനക്കാരിയെ കബളിപ്പിച്ച് പണം കൈക്കലാക്കി

തിരുവനന്തപുരത്ത് പട്ടാപ്പകൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് പണം...

Read More >>
Top Stories