കണ്ണൂർ : ( www.truevisionnews.com) തളിപ്പറമ്പിൽ നാലരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഒഡീഷ സ്വദേശി കിങ് നായകിനെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ബൈക്കിൽ വിൽപനക്ക് കൊണ്ടുപോകുന്നതിനിടെ കരിമ്പം ഇടിസി റോഡിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇയാൾ ഓടിച്ച ബൈക്കും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായ ഒഡിഷ സ്വദേശി രാജേഷ് ആണ് പിടിയിലായത്.
ജില്ലയിലെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യുവാവെന്ന് എക്സൈസ് പറഞ്ഞു. ഹോട്ടല്‍ ജീവനക്കാരന്‍ ആണെങ്കിലും ഇടയ്ക്ക് ലീവെടുത്ത് നാട്ടില്‍ പോവുകയും തിരികെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബാഗില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരുകയും പതിവായിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചതനേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എക്സൈസ് ഇയാളുടെ നീക്കങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു.
Youth arrested 4.5kg ganja Taliparamba
