ഇ വി ക്കും ഇരുട്ടടി, ഇരുട്ടിയാൽ ഇരട്ടി വില; ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കെഎസ്ഇബി കുത്തനെകൂട്ടി

ഇ വി ക്കും ഇരുട്ടടി, ഇരുട്ടിയാൽ ഇരട്ടി വില; ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കെഎസ്ഇബി കുത്തനെകൂട്ടി
May 19, 2025 10:58 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ഇ വി ക്കും ഇരുട്ടടി, ഇനി ഇരുട്ടിയാൽ ഇരട്ടി വില നൽകണം. ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കെ എസ്ഇബി കുത്തനെകൂട്ടി വൈകുന്നേരം നാലിനുശേഷം ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെകൂട്ടി കെഎസ്ഇബി.

കെഎസ്ഇബിയുടെ 63 ചാർജിങ് സ്റ്റേഷനുകൾക്കാണ് ഇത് ബാധകം. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശപ്രകാരമുള്ള ‌സർവീസ് ചാർജുകൂടി ഈടാക്കാൻതീരുമാനിച്ചതോടെ, പല സ്വകാര്യ ചാർജിങ് സ്റ്റേഷനുകളേക്കാൾ കൂടുതൽ തുകയാണ് ഇവിടങ്ങളിൽ നൽകേണ്ടിവരുന്നത്. സ്വകാര്യ ചാർജിങ് സ്റ്റേഷനുകൾക്ക് ഇപ്പോൾ ഏകീകരിച്ചനിരക്കില്ല.

രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെയുള്ള സൗരോർജമണിക്കൂറുകളിൽ നിരക്ക് 30 ശതമാനം കുറയ്ക്കാനും വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മ‌ിഷൻ അനുവാദംനൽകിയിരുന്നു. രാത്രിയിൽ ചാർജിങ്ങിന് വൈദ്യുതിയുപയോഗിക്കുന്നത് കുറയ്ക്കാനും പകൽ ലഭ്യമാകുന്ന സൗരോർജം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഈ നടപടി.

ഇതുവരെ പകലും രാത്രിയും കെഎസ്ഇബി സ്റ്റേഷനുകളിൽ നിരക്ക് തുല്യമായിരുന്നു. കേന്ദ്ര ഊർജമന്ത്രാലയം സർവീസ് ചാർജ് ഏകീകരിക്കുകയും വിവിധവിഭാഗങ്ങളിൽ പരമാവധി പരിധിനിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. യൂണിറ്റിന് മൂന്നുമുതൽ 13 വരെയാണ് പരമാവധി സർവീസ് ചാർജ്.

സ്വകാര്യസ്റ്റേഷനുകൾ ഇതിൽ ഇളവുനൽകി മത്സരാധിഷ്ടിതമായി പ്രവർത്തിക്കുമ്പോൾ പരമാവധി ചാർജുതന്നെ ഈടാക്കാനാണ് കെഎസ്ഇബി തീരുമാനം.

പുതിയനിരക്ക്

രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെ

(18 ശതമനാനം ജിഎസ്ടി ഉൾപ്പെടെ ഒരുയൂണിറ്റിന്)

എസി സ്ലോ ചാർജിങ്-10.03 രൂപ

ഡിസി ഫാസ്റ്റ് ചാർജിങ്-19.47 രൂപ

വൈകുന്നേരം നാലുമുതൽ രാവിലെ ഒൻപതുവരെ

എസി സ്ലോ-16.79

ഡിസി ഫാസ്റ്റ്-27.41 രൂപ

പഴയനിരക്ക്

എസി സ്ലോ-10.62 രൂപ

ഡിസി, എസി ഫാസ്റ്റ്-15.34 രൂപ

kerala kseb hikes ev charging rate

Next TV

Related Stories
'നടപടിയിൽ സന്തോഷം, പക്ഷെ ഇനിയും പൊലീസുകാരുണ്ട്; വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞു' - ബിന്ദു

May 19, 2025 02:22 PM

'നടപടിയിൽ സന്തോഷം, പക്ഷെ ഇനിയും പൊലീസുകാരുണ്ട്; വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞു' - ബിന്ദു

പൊലീസ് സ്റ്റേഷനിൽ ദളിത് യുവതിയെ മാനസിക പീഡനത്തിനിരയാക്കിയ സംഭവം...

Read More >>
മറന്നോ? നാളെയാണ് അവസാന ദിനം! പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ അഞ്ച് മണി വരെ

May 19, 2025 01:43 PM

മറന്നോ? നാളെയാണ് അവസാന ദിനം! പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ അഞ്ച് മണി വരെ

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ അഞ്ച് മണി...

Read More >>
മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

May 19, 2025 01:38 PM

മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച...

Read More >>
Top Stories