വീട്ടിലെത്തിയില്ല, ഒരുമാസം മുമ്പ് നാട്ടിലെത്തിയ സഹോദരൻ എവിടെ? കൊടുവള്ളിയിലെ തട്ടിക്കൊണ്ടുപോകലിൽ മൂന്നുപേർ കസ്റ്റഡിയിൽ

വീട്ടിലെത്തിയില്ല, ഒരുമാസം മുമ്പ് നാട്ടിലെത്തിയ സഹോദരൻ എവിടെ? കൊടുവള്ളിയിലെ തട്ടിക്കൊണ്ടുപോകലിൽ മൂന്നുപേർ കസ്റ്റഡിയിൽ
May 18, 2025 12:45 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്‍റെ(21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ ഉടമ തട്ടിക്കൊണ്ടുപോവല്‍ സംഘത്തില്‍ ഇല്ലെന്നാണ് വിവരം. ഇയാളെയും മറ്റുരണ്ടുപേരെയും കൊടുവളളി പോലീസ് ചോദ്യംചെയ്തുവരികയാണ്.

ബൈക്കില്‍ എത്തിയവര്‍ വിളിച്ചുപറഞ്ഞശേഷമാണ് സ്വിഫ്റ്റ് കാറില്‍ എത്തിയവര്‍ അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍, അനൂസ് റോഷന്‍ എവിടെയെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടുപോയ സംഘം കുടുംബത്തെ ഇതുവരെ ബന്ധപ്പെടുകയും ചെയ്തിട്ടില്ല.

അതിനിടെ, വിദേശത്തുനിന്ന് ഒരുമാസംമുമ്പ് നാട്ടിലെത്തിയ അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടില്ല. ഇയാള്‍ എവിടെയെന്ന കാര്യത്തിലും എന്തുകൊണ്ട് ബന്ധുക്കള്‍ക്ക് പരാതി ഇല്ലെന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

അജ്മലിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞദിവസം വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. കോളേജ് വിദ്യാര്‍ഥിയായ അനൂസ് റോഷനെ കാറിലെത്തിയ സംഘം വീട്ടില്‍ക്കയറി തട്ടിക്കൊണ്ടുപോവുകയായിരുന്നു.




kozhikkode koduvally kidnap case three police custody

Next TV

Related Stories
Top Stories










GCC News