ലഖ്‌നൗ: ( www.truevisionnews.com ) സൗഹൃദത്തില്‍നിന്ന് പിന്മാറുകയും വിവാഹാഭ്യര്‍ഥന നിരസിക്കുകയുംചെയ്തതിന് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ അമാന്‍ സോങ്കര്‍ എന്നയാളാണ് 18 വയസ്സുകാരിയെ ദുപ്പട്ട കഴുത്തില്‍മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാന്‍പുരിലെ പാര്‍ക്കില്‍വെച്ചായിരുന്നു സംഭവം.

ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയും അമാന്‍ സോങ്കറും സൗഹൃദത്തിലായത്. എന്നാല്‍, അമാന്‍ സോങ്കര്‍ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറി.
കഴിഞ്ഞ ഒരുവര്‍ഷമായി പെണ്‍കുട്ടി ഇയാളുമായി അകലംപാലിച്ചുവരികയായിരുന്നു. എന്നാല്‍, യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയുംചെയ്തു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളെയും ഭീഷണിപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെയാണ് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പാര്‍ക്കിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. തന്റേതാകാന്‍ കഴിയില്ലെങ്കില്‍ മറ്റാരുടെയും കൂടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. എന്നാല്‍, പെണ്‍കുട്ടി ഭീഷണിക്ക് വഴങ്ങിയില്ല. ഇതോടെയാണ് ദുപ്പട്ട കഴുത്തില്‍മുറുക്കി പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ എത്തിയതോടെ യുവാവ് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയുംചെയ്തു. ഇതിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും പരാതിയില്‍ അമാന്‍ സോങ്കറിനെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ലെന്നും പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
kanpur park man attempt strangle woman rejecting marriage proposa
