ബെംഗളൂരു: ( www.truevisionnews.com ) താലികെട്ടിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് നവവരന് ദാരുണാന്ത്യം. ശനിയാഴ്ച കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം. പ്രവീൺ എന്ന യുവാവാണ് മരിച്ചത്.

താലികെട്ടി നിമിഷങ്ങൾക്കുള്ളിൽ തന്നെ വരന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
25 year old man dies heart attack during wedding rituals
