തലശ്ശേരി: ( www.truevisionnews.com ) ടോൾഗേറ്റിൽ 250 രൂപ കൊടുക്കാൻ മടിച്ച് സർവീസ് റോഡിലൂടെ പാഴ്‌സൽ ലോറിയോടിച്ച ഡ്രൈവർക്ക് ഒടുവിൽ ചെലവായത് 5000 രൂപ. അഞ്ചു മിനിറ്റുകൊണ്ട് ഓടിത്തീർക്കേണ്ട ദൂരം കടക്കാൻ എടുത്തത് അഞ്ചുമണിക്കൂർ.

തമിഴ്‌നാട്ടിൽ നിന്ന് പാഴ്സലുമായി കണ്ണൂരിലേക്ക് പുറപ്പെട്ട ദേശീയ പെർമിറ്റുള്ള ലോറിയാണ് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം സർവീസ് റോഡിൽനിന്ന് തിരിക്കാനുള്ള ശ്രമത്തിനിടെ വയലിലേക്ക് ചരിഞ്ഞത്.
മാഹി - പള്ളൂർ ദേശീയപാതയിലെ ടോൾപ്ലാസയ്ക്ക് സമീപം എത്തിയപ്പോൾ ടോൾ വെട്ടിക്കാനായി സർവീസ് റോഡിലേക്ക് ലോറി ഇറക്കി. ഒരുകിലോ മീറ്ററോളം ഓടിക്കഴിഞ്ഞപ്പോഴാണ് റോഡ് അടച്ചതായുള്ള മുന്നറിയിപ്പ് ബോർഡ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് വന്ന വഴി തിരിച്ച് പോകാനായി ലോറിതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഒരുഭാഗം കുഴിയിലമർന്ന് സമീപത്തെ തെങ്ങിൽ തട്ടിനിന്നു.
വലിയ ലോറി തിരിക്കാനുള്ള വീതി റോഡിനുണ്ടായിരുന്നില്ല. ഇതോടെ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ കുടുങ്ങി വയലിലേക്ക് ചരിഞ്ഞിറങ്ങുക യായിരുന്നു. ക്രെയിൻ സ്ഥല ത്തെത്തിച്ചാണ് ലോറി തിരിച്ചു കയറ്റിയത്. ഒടുവിൽ 250 രൂപ ചെലവാക്കേണ്ടിടത്ത് 5000 രൂപ പോയിക്കിട്ടി.
Parcel lorry hit toll booth Thalassery gets jail term
