കണ്ണൂർ പാനൂരിൽ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം; മുപ്പത്താറുകാരൻ പോലീസ് പിടിയിൽ

കണ്ണൂർ പാനൂരിൽ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം; മുപ്പത്താറുകാരൻ പോലീസ് പിടിയിൽ
May 18, 2025 10:45 AM | By VIPIN P V

പാ​നൂ​ർ: ( www.truevisionnews.com ) പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക്ഷീ​ര ക​ർ​ഷ​ക​യാ​യ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ ജോ​ലി​ക്കാ​ര​നാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​യെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​പ്പാ​ൾ ജാ​പ്പ​യി​ൽ മ​ഹേ​ഷ് ഹ​സ്ത​യെ (36) ആ​ണ് ഊ​ട്ടി മു​ള്ളി​ഗൂ​റി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്. ചൊ​ക്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. മ​ഹേ​ഷി​ന്‍റെ നി​ൽ​ദേ​ശ​പ്ര​കാ​രം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്ത്, എ.​എ​സ്.​ഐ പ്ര​ശാ​ന്ത്, സി.​പി.​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘം ഊ​ട്ടി​യി​ലെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ അ​തി സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് വ​ല​യി​ലാ​ക്കി​യ​ത്.

ഏ​പ്രി​ൽ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​രി​യാ​ട് പ​ള്ളി​ക്കു​നി​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​യാ​യ യു​വ​തി​യു​ടെ പ​ശു​ക്ക​ളെ പ​രി​പാ​ലി​ക്കു​ക​യും തൊ​ഴു​ത്തു​ൾ​പ്പെ​ടെ വൃത്തയാക്കുകയുംചെ​യ്യു​ന്ന ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു മ​ഹേ​ഷ്. പ​ശു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നാ​യി തൊ​ഴു​ത്തി​ലെ​ത്തി​യ യു​വ​തി​യെ സ​മീ​പ​മു​ള്ള മു​റി​യി​ൽ താ​മ​സി​ക്കു​ന്ന മ​ഹേ​ഷ് പി​ന്നി​ലൂ​ടെ വ​ന്നു കൈ​കൊ​ണ്ടു വാ​യ​മൂ​ടി പി​ടി​ച്ചു അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

യു​വ​തി കു​ത​റി മാ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. അ​വ​സാ​നം മ​ഹേ​ഷി​ന്‍റെ കൈ​യി​ൽ ശ​ക്തി​യാ​യി ക​ടി​ച്ച​തോ​ടെ​യാ​ണ് പി​ടി​വി​ട്ട​ത്. ഉ​റ​ക്കെ നി​ല​വി​ളി​ച്ച​തോ​ടെ മ​ഹേ​ഷ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

THIRTY SIX year old man arrested for allegedly raping young woman Panur, Kannur

Next TV

Related Stories
250 വേണ്ടിടത്ത് ചെലവായത് 5,000 രൂപ; തലശ്ശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് കിട്ടിയത് എട്ടിൻ്റെ പണി

May 18, 2025 05:04 PM

250 വേണ്ടിടത്ത് ചെലവായത് 5,000 രൂപ; തലശ്ശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് കിട്ടിയത് എട്ടിൻ്റെ പണി

തലശ്ശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് കിട്ടിയത് എട്ടിൻ്റെ പണി...

Read More >>
കണ്ണൂരിൽ പരസ്പരം ഏറ്റുമുട്ടി അതിഥി തൊഴിലാളികളായ ദമ്പതികൾ; കുത്തേറ്റ്  ഇരുവർക്കും ഗുരുതര പരിക്ക്

May 17, 2025 09:23 PM

കണ്ണൂരിൽ പരസ്പരം ഏറ്റുമുട്ടി അതിഥി തൊഴിലാളികളായ ദമ്പതികൾ; കുത്തേറ്റ് ഇരുവർക്കും ഗുരുതര പരിക്ക്

കണ്ണൂരിൽ അതിഥി തൊഴിലാളികളായ ദമ്പതികൾ ഏറ്റുമുട്ടി കുത്തി...

Read More >>
ഇനിയൊരു വന്യജീവി ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മന്ത്രി സ്ഥാനം രാജിവെക്കാം -എ.കെ. ശശീന്ദ്രൻ

May 17, 2025 09:16 PM

ഇനിയൊരു വന്യജീവി ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മന്ത്രി സ്ഥാനം രാജിവെക്കാം -എ.കെ. ശശീന്ദ്രൻ

ഭരണപക്ഷത്തു നിന്നുത​ന്നെ വനംവകുപ്പിനെതിരെ വിമർശനമുണ്ടാകുന്നതിൽ പരിഭവമുണ്ടെന്ന് എ.കെ....

Read More >>
കണ്ണൂരിൽ ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഭർത്താവിന് ദാരുണാന്ത്യം

May 17, 2025 07:36 PM

കണ്ണൂരിൽ ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഭർത്താവിന് ദാരുണാന്ത്യം

കണ്ണൂരിൽ ഗർഭിണിയായ ഭാര്യയ്ക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന്...

Read More >>
Top Stories