പച്ചകുത്തിയ അടയാളം തെളിവായി; മണിപ്പുർ കലാപക്കേസ് പ്രതി തലശ്ശേരിയിൽ പിടിയിൽ, പൊക്കിയത് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി

പച്ചകുത്തിയ അടയാളം തെളിവായി; മണിപ്പുർ കലാപക്കേസ് പ്രതി തലശ്ശേരിയിൽ പിടിയിൽ, പൊക്കിയത് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി
May 18, 2025 10:21 AM | By Athira V

കണ്ണൂർ: ( www.truevisionnews.com ) മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) തലശ്ശേരിയിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി.

ഇവിടെ ഹോട്ടൽ തൊഴിലാളിയായിരുന്നു രാജ്കുമാർ. തൊട്ടടുത്തായിരുന്നു താമസം. മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് എൻഐഎ ഉദ്യോഗസ്ഥർ തൊഴിലാളികൾ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു.

ഇത് പരിശോധിച്ച് ആധാർകാർഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ്‌ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്‌. പിടിയിലായെന്നറിഞ്ഞപ്പോൾ ഭാവമാറ്റമില്ലാതെ രാജ്കുമാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ചു.

നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാർ എന്നാണ് വിവരം. ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് എൻഐഎക്ക്‌ തിരിച്ചറിയൽ എളുപ്പമാക്കി. ഏതാനും ദിവസങ്ങളായി രാജ്കുമാറിന്റെ നീക്കങ്ങൾ എൻഐഎ നിരീക്ഷിച്ചുവരികയായിരുന്നു.

nia arrests manipur riot accused thalassery

Next TV

Related Stories
250 വേണ്ടിടത്ത് ചെലവായത് 5,000 രൂപ; തലശ്ശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് കിട്ടിയത് എട്ടിൻ്റെ പണി

May 18, 2025 05:04 PM

250 വേണ്ടിടത്ത് ചെലവായത് 5,000 രൂപ; തലശ്ശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് കിട്ടിയത് എട്ടിൻ്റെ പണി

തലശ്ശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് കിട്ടിയത് എട്ടിൻ്റെ പണി...

Read More >>
കണ്ണൂർ പാനൂരിൽ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം; മുപ്പത്താറുകാരൻ പോലീസ് പിടിയിൽ

May 18, 2025 10:45 AM

കണ്ണൂർ പാനൂരിൽ യു​വ​തി​ക്ക് നേ​രെ അ​തി​ക്ര​മം; മുപ്പത്താറുകാരൻ പോലീസ് പിടിയിൽ

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക്ഷീ​ര ക​ർ​ഷ​ക​യാ​യ യു​വ​തി​ക്ക് നേ​രെ...

Read More >>
കണ്ണൂരിൽ പരസ്പരം ഏറ്റുമുട്ടി അതിഥി തൊഴിലാളികളായ ദമ്പതികൾ; കുത്തേറ്റ്  ഇരുവർക്കും ഗുരുതര പരിക്ക്

May 17, 2025 09:23 PM

കണ്ണൂരിൽ പരസ്പരം ഏറ്റുമുട്ടി അതിഥി തൊഴിലാളികളായ ദമ്പതികൾ; കുത്തേറ്റ് ഇരുവർക്കും ഗുരുതര പരിക്ക്

കണ്ണൂരിൽ അതിഥി തൊഴിലാളികളായ ദമ്പതികൾ ഏറ്റുമുട്ടി കുത്തി...

Read More >>
ഇനിയൊരു വന്യജീവി ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മന്ത്രി സ്ഥാനം രാജിവെക്കാം -എ.കെ. ശശീന്ദ്രൻ

May 17, 2025 09:16 PM

ഇനിയൊരു വന്യജീവി ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മന്ത്രി സ്ഥാനം രാജിവെക്കാം -എ.കെ. ശശീന്ദ്രൻ

ഭരണപക്ഷത്തു നിന്നുത​ന്നെ വനംവകുപ്പിനെതിരെ വിമർശനമുണ്ടാകുന്നതിൽ പരിഭവമുണ്ടെന്ന് എ.കെ....

Read More >>
കണ്ണൂരിൽ ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഭർത്താവിന് ദാരുണാന്ത്യം

May 17, 2025 07:36 PM

കണ്ണൂരിൽ ഭാര്യയെ പേടിപ്പിക്കാൻ കഴുത്തിൽ കയറിട്ടു; സ്റ്റൂൾ ഒടിഞ്ഞ് വീണ് കയർ മുറുകി ഭർത്താവിന് ദാരുണാന്ത്യം

കണ്ണൂരിൽ ഗർഭിണിയായ ഭാര്യയ്ക്ക് മുന്നിൽ കഴുത്തിൽ കയർ കുരുങ്ങി ഭർത്താവിന്...

Read More >>
Top Stories