കണ്ണൂർ: ( www.truevisionnews.com) കണ്ണൂർ ചക്കരക്കല്ല് കുന്നുമ്പ്രത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മുഴപ്പാല സ്വദേശി അഭിനവാ(22)ണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം. സഹയാത്രികനായ അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്.

അതേസമയം, മലപ്പുറം പുത്തനത്താണി ദേശീയപ്പാതയിൽ ലോറി കാറിലിടിച്ച് അപകടം. അപകടത്തിൽ ആളപായമില്ല. ടോറസ് ലോറി ദിശ മാറി വന്നതാണ് അപകടത്തിന് കാരണം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
തൃശൂർ ഒല്ലൂർ സെന്ററിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. എതിർദശയിൽ വന്ന മറ്റൊരു കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ തട്ടിയതാണ് അപകടം ഉണ്ടായത്.
bike and car accident youth died kannur
