പത്തനംതിട്ട: (truevisionnews.com) നരിയാപുരത്തുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. സോജൻ, ദീപൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെയും ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാളെ ഗുരുതരാവസ്ഥയിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Bike scooter collide resulting traffic accident 2 dead one seriously injured
