പത്തനംതിട്ട: ( www.truevisionnews.com ) കെഎസ്ആർടിസി കണ്ടക്ടറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുനാട് കൂനംകരയിലാണ് സംഭവം. കൂനംകര സ്വദേശി സജീവ് (45 ) ആണ് മരിച്ചത്. സ്കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തലശ്ശേരിയിൽ കെഎസ്ആർടിസിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു സജീവ്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. സ്കൂട്ടറോടിച്ച് വരുന്നതിനിടെ തെന്നി മറിഞ്ഞതാണോ അതോ നിയന്ത്രണം വിട്ട് മറിഞ്ഞതാണോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
KSRTC conductor found dead stream Pathanamthitta
